പുത്തരിക്കണ്ടം മൈതാന വേദിയിലേക്ക് സ്വാഗതമരുളുന്ന കൂറ്റൻ കോട്ടക്കവാടം
തിരുവനന്തപുരം:56ാം-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് വേദികൾ ഉണരാനിരിക്കെ ഇന്നലെ മുതൽ പ്രധാന വേദിയായ കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനത്ത് താരോത്സാവം തുടങ്ങി. കലോത്സവം ദൃശ്യോത്സവമാക്കിമാറ്റാൻ മത്സരിക്കുന്ന ദൃശ്യമാധ്യമങ്ങൾ പ്രധാന വേദിയിൽ ഒരുക്കിയ താത്കാലിക സ്റ്റുഡിയോ കളിലാണ് താരങ്ങൾ വിരുന്നെത്തിയത്. ഇന്നല ഒന്നോ രണ്ടോ ചാനലുകളാണ് താരങ്ങളെ ക്കൊണ്ട് ഉദ്ഘാടനം കെങ്കേമം ആക്കിയതെങ്കിൽ. സ്റ്റാളുകൾ സ്റ്റുഡിയോകളാക്കുന്ന ജോലി പുരോഗമിക്കുന്ന മാറ്റ് ചാനലുകൾ കൂടി ഇന്ന് പൂർണ സജ്ജമാകുന്നതോടെ ഇവിടേക്ക് താരങ്ങൾ ഒഴുകിയെത്തും. സിനിമയിലെ താരം സുരേഷ്ഗോപി,സംഗീതരംഗത്തെ താരം എം. ജയചന്ദ്രൻ,ഗാനരംഗത്തെ താരം ജി വേണുഗോപാൽ,മോഹിനിയാട്ടം കലാകാരി നീനപ്രസാദ് തുടങ്ങിയവരാണ് ഇന്നലെ വേദിക്കുപുറത്തെ അരങ്ങുണർത്താൻ എത്തിയവർ.