BOOKS07/12/2016

ആളില്ലെങ്കിലും കെഎസ്എഫ്ഡിസി സിനിമ ഓടിക്കണം:അടൂർ ഗോപാലകൃഷ്ണൻ

ayyo news service
പോൾ സക്കറിയ,വികെ ചെറിയാൻ,അടൂർ ഗോപാലകൃഷ്ണൻ,ചേലവൂർ വേണു,എംഎ ബേബി
തിരുവനന്തപുരം:നല്ല സിനിമ ഒരു ചാനലിനും വേണ്ട.  റേറ്റിങ്ങിനുവേണ്ടി മത്സരിക്കുകയാണ്.  പരിപാടികൾ മോശമാകുമ്പോൾ റേറ്റിങ് കൂടുമെന്നാണ്.  ഇപ്പോൾ വീട്ടിൽ സന്ധ്യാനാമം ചൊല്ലുമ്പോൾ ടി വിയിൽ പ്രേതസീരിയലുകളാണ് വരുന്നത്. അത് ഭീകരമായ ഒരവസ്ഥയാണ്.  അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.  പ്രസ്ക്ലബ്ബിൽ വി കെ ചെറിയാൻ രചിച്ച 'ഇൻഡ്യയാസ് ഫിലിം സൊസൈറ്റി മൂവ്മെന്റ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിലിം ഫെസ്റ്റിവലിന് പ്രേക്ഷകർ കൂടുന്നുണ്ടെന്നുണ്ടെങ്കിലും നല്ല മലയാളം സിനിമയ്ക്ക് ആളുവരുന്നില്ല.  ഇതിനു വേണ്ടത് നല്ല സിനിമകാണാനുള്ള തീയേറ്ററുകളാണ്.  അതിനു കെഎസ്എഫ്ഡിസി നല്ല സിനിമകൾ കാണിക്കുന്നതിനുവേണ്ടി 100 സീറ്റുകൾ ഉള്ള തീയറ്റർ കെട്ടണം.  സ്വകാര്യ  തീയറ്ററുകളോട് കെഎസ്എഫ്ഡിസി മത്സരിക്കേണ്ട കാര്യമില്ല.  തീയറ്ററിൽ ആളില്ലെങ്കിലും മൂന്നാഴ്ചയെങ്കിലും സിനിമ ഓടിക്കണം.  ഒരാൾക്ക് സിനിമ കാണണമോ വേണ്ടയോ എന്ന ആലോചിക്കാനുള്ള സമയം കൊടുത്ത് കാണിക്കണം. 

പണ്ടുകാലത്ത് കേരളത്തിൽ സജീവമായിരുന്ന ഫിലിം സൊസൈറ്റികളിൽ സിനിമകണ്ടവരാണ് ഫിലിം ഇൻസ്റ്റിറ്റ്യുഷനിൽ പഠിക്കാൻപോയത്. കൂടാതെ സൊസെറ്റികളിൽ പടം കണ്ട ആവേശം കൊണ്ടാണ് പലരും സിനിമ എടുത്തതെന്നും അടൂർ പറഞ്ഞു.  മുൻ മന്ത്രി എം എ ബേബി പുസ്തകം സ്വീകരിച്ചു. തുടർന്ന് നടന്ന സെമിനാറിന്റെ ഉദ്ഘാടനം ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ നിർവഹിച്ചു    അരനൂറ്റാണ്ട് കാലത്തെ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും ഭാവിയും എന്നതായിരുന്ന സെമിനാർ വിഷയം.  ചേലവൂർ വേണു അദ്ധ്യക്ഷനായ ചടങ്ങിൽ എം എ ബേബി,പോൾ സക്കറിയ,ടിവി ചന്ദ്രൻ,വികെ ചെറിയാൻ,വികെ ജോസഫ്,ജുഗു എബ്രഹാം,വിജയകൃഷ്ണൻ,എംഎഫ് തോമസ്,സണ്ണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Views: 2176
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024