തിരുവനന്തപുരം:കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച ഓം ചേരിയുടെ 25 നാടക പ്രബന്ധങ്ങളുടെ സമാഹാരം ' ഓംചേരിയുടെ നാടക പ്രപഞ്ചം' കാവാലം നാരായണപണിക്കര്‍ ശിവനു(ശിവന്‍സ് സ്റ്റുഡിയോ) നല്കി പ്രകാശനം നിര്‍വഹിച്ചു. പുസ്തകത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ച ഡോ:രാജ വാര്യരെ ചടങ്ങില്‍ ആദരിച്ചു. ഡോ:എം ആര്‍ തമ്പാന്‍ മുഖ്യാഥിതി ആയിരുന്നു. നാട്യ ഗൃഹം പ്രസിഡണ്ട് എം കെ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
2014 സെപ്തംപറില്‍ നാട്യഗൃഹം സംഘടിപ്പിച്ച ഓംചേരി നാടകോത്സവത്തില്‍ മൂന്നു ദിവസ്സത്തെ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളാണ് പുസ്തകമായതു. പി വി ശിവന്‍,കെ എ മുരളീധരന്‍ പ്രൊഫ:അലിയാര്‍, എന്നിവര്‍ സംസാരിച്ചു.