BUSINESS10/07/2016

സ്‌കില്‍ഡ് ലേബേഴ്സിന്റെ അഭാവവും, ചുമട്ടു കൂലിയും വെല്ലുവിളി:ഹരി ബാബു വാരിയത്ത്

ayyo news service
ഹരി ബാബു വാരിയത്ത്
ഒരു ബിൽഡറെ സംബന്ധിച്ചോളം ഫ്‌ളാറ്റാണ് ഏറ്റവും ലാഭകമെന്നു അറിയാമായിരുന്നിട്ടും അധികം ലാഭം മോഹിക്കാതെ കുറച്ചു മുറ്റവും, മണ്ണും, ചെടികളുമുള്ള മലയാളിയുടെ ഭവന സങ്കൽപ്പങ്ങൾ വില്ലയുടെ രൂപത്തിൽ യാഥാർഥ്യമാക്കിയ ഹരിസൺ ഗ്രൂപ്പ് ഇന്ന് വിജപാതയിലാണ്.   സത്യസന്ധതയും ഗുണമേന്മയും കെട്ടിപ്പിണഞ്ഞ  നിർമാണരീതി മുഖമുദ്രയാക്കിയ ഹരിസൺ ഗ്രൂപ്പിനെത്തേടി മലയാളത്തിന്റെ സൂപ്പർതാരം പോലും കടന്നുവരികയും ആ മേന്മ അനുഭവിച്ചറിയുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ടു ഭവന മോഹികളുടെ വിശ്വസ്ത സ്ഥാപനമായ ഹരിസൺ ഗ്രൂപ്പ് മാറിയതിനു പിന്നിൽ ഹരിസൺ ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടറും ഹരിസൺ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എം ടി യുമായ  ഹരി ബാബു വാരിയത്തിന്റെ  നായകത്വമാണ്.  ഒന്നരപതിറ്റാണ്ടുകാലമായി തിരുവനന്തപുരം മണ്ണന്തല ആസ്ഥാനമാക്കി ഹരിസണിനെ മുന്നോട്ടു നയിക്കുന്ന ഹരി ബാബു വാരിയത്ത് അയ്യയോട് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
കൂടുതൽ ലാഭകരമായ ഫ്‌ളാറ്റ് നിര്‍മാണം തുടരാതെ  വില്ലയില്‍ ശ്രദ്ധയൂന്നാന്‍ കാരണം
ഫ്‌ളാറ്റ് നിർമ്മിക്കുന്നതാണ്  ലാഭമെങ്കിലും അതു മാത്രം നോക്കി നടത്തുന്ന ഒരു സ്ഥാപനമല്ല ഹരിസൺ.  ഉപഭോക്താവിന്  കൂടുതല്‍ സുരക്ഷ ഒപ്പം ചെറിയ കാലയളവില്‍ വില്‍ക്കാന്‍ സാധിക്കുന്നുത് കൊണ്ടാണ് വില്ലകൾ ചെയ്യുന്നത്. ഫ്‌ളാറ്റ് പൂർത്തിയാകാൻ  3-5 വര്‍ഷം വരെ എടുക്കുമ്പോൾ വില്ല രണ്ടു വര്‍ഷം കൊണ്ടു കൈമാറാന്‍ സാധിക്കും.  ആദ്യമൊക്കെ ഫ്‌ളാറ്റിനോട് താൽപ്പര്യം കാണിച്ച ഞങ്ങൾ  ഫ്‌ളാറ്റ്   പ്രോജക്ടുകള്‍ ചെയ്തിട്ടുണ്ട്.   വില്ല പ്രോജക്ടിൽ 30 വില്ലകൾ  ചെയ്തു കഴിഞ്ഞു .
വില്ലയുടെ പ്രധാന ഗുണങ്ങൾ 
വില്ലകൾ സിറ്റിയുടെ തിരക്കിൽ നിന്നു മാറി കുറച്ചു ഉള്ളിലോട്ടായിരിക്കും നിർമിക്കുക. അത് ഉപഭോക്താവിനെ അന്തരീക്ഷ മലിനീകരണത്തിൽ നിന്നു മുക്തമാക്കി പ്രകൃതിയോട് ഇണങ്ങിയ സ്വസ്ഥ  ജീവിതം സമ്മാനിക്കുന്നു. ഒപ്പം നഗരത്തിൽ നിന്നു അധികം അകലെ അല്ലാത്തതിനാൽ നഗരജീവിതവും നാട്ടു ജീവിതവും അനുഭവേദ്യമാകും. ഇപ്പോള്‍ വില്ലയിലും സ്വിമ്മിങ് ഉൾപ്പെടെ എന്തു അമിനിറ്റിസും  ഉള്‍പ്പെടുത്താം.   പൊളിച്ചു യഥേഷ്ടം മാറ്റങ്ങള്‍ വരുത്താം.  ചെടികൾ വയ്ച്ചു പിടിപ്പിച്ചാലും, പെറ്റ് അനിമൽസിനെ വളർത്തിയാലും ആരും എതിർക്കാൻ വരില്ല. നമ്മുടെ സ്വന്തം വീട് എങ്ങനെയുണ്ടാകുമോ അങ്ങനെത്തന്നെയാണ്. സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ നാൾക്കനാളുള്ള പുരോഗതിക്കനുസരിച്ച് കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കുന്ന വില്ലയ്ക്ക്   പഴക്കം കൂടുന്തോറും വില കൂടുകയാണ് ചെയ്യുന്നത്.

മണ്ണന്തലയിലെ ഹാരിസൺ ഓഫീസ് ഉൾപ്പെടുന്ന വില്ല പ്രോജക്ട്
വില്ല സ്വന്തമാക്കാന്‍ താല്പര്യപ്പെടുന്നു ഒരാള്‍ എന്തെല്ലാം കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണം
ഭൂമി സംബന്ധമായ രേഖകള്‍ എല്ലാം ശരിയാണോ എന്നു പരിശോധിക്കണം. ചതുപ്പു നിലമാണോന്ന് നോക്കണം.  അങ്ങനെയാണെങ്കില്‍ വില്ല ഈര്‍പ്പരഹിതമാകാനും  സെപ്റ്റിക്ക് ടാങ്കിന് പ്രശനങ്ങള്‍ വരാനും ചാന്‍സ് കൂടുതലാണ്.   കോര്‍പറേഷനില്‍ നിന്നു ലേഔട്ട്  അപ്രൂവ്   ചെയ്തിട്ടുണ്ടോന്നും,   ഓരോപ്രാവിശ്യവും പണം കൊടുക്കുന്നതിനു മുമ്പ്  പണി നടക്കുന്നുണ്ടോ എന്നും നോക്കുക. 
പ്രോജക്ടുകളുടെ  സത്യസന്ധത ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിന് എന്തൊക്കെയാണ് ചെയ്യുന്നത്
ഗുണമേന്മയുള്ള മെറ്റിരിയൽസ്‌ ഉപയോഗിക്കുന്നതിനൊപ്പം എന്റെ  നേരിട്ടുള്ള മേല്‍നോട്ടവും ഉണ്ടാകുറുണ്ട്.  സൂപ്പര്‍ വൈസര്‍മാരുണ്ടെങ്കിലും ഞാന്‍ സൈറ്റ് പോയിക്കാണും. എന്തെങ്കിലും  അപാകത കണ്ടെത്തിയാല്‍ അതു  ഉടന്‍ പരിഹരിക്കും. മറ്റൊന്ന്, ഓരോ നിര്‍മാണ ഘട്ടങ്ങളുടെയും ഫോട്ടോ പ്രിന്റെടുത്ത് ഫയലായി സൂക്ഷിക്കാറുണ്ട് പണിതീര്‍ന്നു കെട്ടിടം കൈമാറുമ്പോള്‍ ഈ ഫോട്ടോഗ്രാഫ്‌സ് അടങ്ങിയ ഫയലും കൈമാറും.  എന്തെല്ലാം മെറ്റീരിയല്‍സ് ഉപയോഗിച്ചു  ഏതു ബ്രാൻഡാണ്  ഉപയോഗിച്ചത് തുടങ്ങിയവ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും ഫോട്ടോഗ്രാഫ്‌സിനൊപ്പം ഉണ്ടാകും.
ടൈം മാണി  വാല്യൂ   എന്നി മൂന്നു കാര്യങ്ങളാണ് ഹരിസണ്‍ പ്രധാനമായും മുറുകെ പിടിക്കുന്നത് അവയെ  എങ്ങനെയാണ് നിര്‍മാണവുമായി ബന്ധിപ്പിക്കുന്നത്. 
ടൈം- പണം  മുടക്കുന്നവർക്ക്  ഉദ്ദേശിക്കുന്ന സമയത്ത്  വീട് പൂർത്തിയായി കിട്ടുക എന്നു പറഞ്ഞാല്‍ വലിയ ഒരു കാര്യമല്ലേ.  മണി- കൂടുതല്‍ പണം ചെലവാക്കി മനസ്സിണങ്ങാത്ത വീടുകള്‍ ചെയ്യാതെ കുറഞ്ഞ പൈസയില്‍ മികച്ചത് ചെയ്യുക എന്നതാണ് മണിയുടെ വ്യാലൂ.  ഇവയെല്ലാം നമ്മുടെ പ്രോജക്ടുകളുടെ  കാര്യത്തിൽ കൃത്യമായി പാലിക്കാറുണ്ട്. 
നിര്‍മാണത്തിൽ പുതിയ രീതി പരീക്ഷിച്ചിട്ടുണ്ടോ?
തറ കോണ്‍ക്രീറ്റിൽ പുതിയ രീതി പരീക്ഷിച്ചിട്ടുണ്ട്.  മണ്ണിന്റെ മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചുള്ള രീതിയാണത്.  സാധാരണ ഫൗണ്ടേഷന്‍ മണ്ണിട്ടു നിറയ്ച്ചു അതിനു മുകളിലാണ് കോണ്‍ക്രീറ്റ് പാകുന്നത് . ഞങ്ങള്‍ മണ്ണിന്റെ മുകളില്‍ പ്ലാസ്റ്റിക് വിരിയ്ച്ചു അതിനു മുകളിലാണ് കോണ്‍ക്രീറ്റു ചെയ്യുന്നത്.    അതിന്റെ മെച്ചമെന്നു പറഞ്ഞാല്‍ കോണ്‍ക്രീറ്റിന്റെ ഗ്രൗട്ട്  മണ്ണിലോട്ടു പിടിക്കാതെ പ്ലാസ്റ്റിക്കില്‍ തങ്ങി നില്‍ക്കുകയും തറയെ ഈര്‍പ്പരഹിതമാക്കുകയും,  കൂടുതല്‍ ഈടും ഉറപ്പും ഉണ്ടാക്കുകയും ചെയ്യുന്നതായിട്ടാണ് കണ്ടുവരുന്നത്. തറ സാധാരണരീതിയില്‍ കോണ്‍ക്രീറ്റു ചെയ്തിരുന്നപ്പോള്‍ തെളിവായ  ഈര്‍പ്പം എങ്ങനെ ഒഴിവ് ആക്കാം എന്നാലോചനയില്‍ നിന്നാണ് ഈ രീതി പരീക്ഷിച്ചു നോക്കിയത്.  

പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചുള്ള തറ കോണ്‍ക്രീറ്റ്
സൂപ്പർ താരം  മോഹൻലാൽ  പങ്കാളിയായ പ്രോജക്ട് ഏതാണ്
ഞങ്ങള്‍ പാച്ചല്ലൂരില്‍ ചെയ്ത ഒരു അപാര്‍ട്‌മെന്റ് പ്രോജക്ടിലായിരുന്നു മോഹൻ ലാൽ പങ്കാളി ആയതു. ലാലിന്റെ സുഹൃത്ത് ഗ്രാന്റ് മോട്ടോര്‍സ് ഉടമ അശോക് കുമാർ  പറഞ്ഞാണ് മോഹന്‍ ലാൽ ആ  പ്രോജക്ടിലേക്ക് വരുന്നത്. നാലു നിലകളുള്ള അപ്പാര്‍ട്‌മെന്റിലെ  മുകളിലത്തെ നിലയാണ്  മോഹന്‍ ലാല്‍ എടുത്തത്.   പ്രേത്യക നിര്‍ദ്ദേശ പ്രകാരം ലാലിന്റെ അപ്പാര്‍ട്‌മെന്റിൽ സ്വിമ്മിങ് പൂളും നിര്‍മിച്ച്‌ നൽകിയിട്ടുണ്ട്. ലാല്‍ അവിടെ താമസിക്കുകയും പല സിനിമകളുടെ  ഷൂട്ടിങ്ങിനും  അപ്പാര്‍ട്‌മെന്റ് വേദിയായിട്ടുണ്ട്.   വലിയ  കുഴിയായിരുന്ന സ്ഥലത്താണ്  അപ്പാര്‍ട്‌മെന്റ് നിർമിച്ചത്.   എട്ടു അപ്പാര്‍ട്‌മെന്റുകളുടെ പ്രോജക്ട് തീര്‍ന്നപ്പോള്‍ നിരവധി ആവിശ്യക്കാരെത്തിയിരുന്നു.  ഒന്നാമത്തെ നിലയില്‍ നിന്നു നോക്കിയാല്‍ കടലുകാണാം അതായത് അപ്പാര്‍ട്ടിമെന്റിന്റെ മുന്‍ വാതില്‍ തുറന്നാല്‍ കടല്‍ കാഴ്ച.  ആ കാഴ്ചയാണ് സൂപ്പര്‍ താരം മോഹന്‍ലാലിനെയും മറ്റു പലരെയും ആകര്‍ഷിച്ചത്.  അതുകൊണ്ടുതന്നെ  അപ്പാര്‍ട്‌മെന്റിന്  സീ ബ്രീസ് എൻക്ലേവ് എന്ന പേരും നല്‍കി.  അപാര്‍ട്‌മെന്റ് പ്ലാന്‍ ചെയ്തവരില്‍ ഒരാള്‍ ഹരിസണിന്റെ വില്ല വാങ്ങിയിട്ടു ഉണ്ടായിരുന്നു.  ആ പണി കണ്ടിട്ടാണ് ഈ പ്രോജക്ട്  ഏല്‍പ്പിച്ചത്.   2006 ല്‍ വളരെ കുറഞ്ഞ വിലയ്ക്ക് സ്ഥലം വാങ്ങി ചെയ്ത പ്രോജക്റ്റിന്റെ  മൂല്യം  ഇന്ന് വളരെ വലുതാണ്.
എങ്ങനെയാണ് ഈ ഫീല്‍ഡിലേക്ക് കടന്നു വന്നത്
മദ്രാസിലെ അല്‍സ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഹൗസിംഗ് ലിമിറ്റഡില്‍ മാനേജറായി 15 വര്‍ഷത്തോളം ഞാന്‍ ജോലിനോക്കിയിരുന്നു.   ജോലി മതിയാക്കി 2001 ല്‍ മണ്ണന്തലയില്‍ ഹരിസൺ തുടങ്ങി.  വില്ല പ്രോജക്ടായിരുന്നു ആദ്യം ചെയ്തത്.  
വില്ല ചെയ്താല്‍ വിജയിക്കും എന്നു കരുതിയിരുന്നോ?
വില്ല ചെയ്യണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഞാന്‍ ഹരിസൺ തുടങ്ങിയത്.  കാരണം നമ്മുടെ മലയാളിയ്ക്ക് മണ്ണും മുറ്റവും ഒക്കെയുള്ള വീടിനോടാണ്  ഇഷ്ടകൂടുതല്‍ അതുകൊണ്ടു വില്ല ചെയ്താല്‍ വിജയിക്കുമെന്ന് ഉറപ്പായിരിന്നു. 

ഇപ്പോള്‍ ഈ മേഖല  നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ
കാര്‍പെന്റെര്‍ മേഷന്‍ തുടങ്ങിയ സ്‌കില്‍ഡ് ലേബേഴ്സിന്റെ അഭാവം ഈ  മേഖല നേരിടുന്ന ഒരു പ്രശ്‌നമാണ്.   തൊഴിലധിഷ്ഠിത കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ പോലും ഇപ്പോള്‍ നിർമാണ മേഖലയിൽ തൊഴിലെടുക്കാൻ  താല്പര്യം കാണിക്കുന്നില്ല എന്നാണ് കാണാൻ കഴിയുന്നത്.  കാരണം  ഇന്റേൺഷിപ്പിനായി ഹരിസണിൽ വരുന്ന വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പ്രാക്റ്റിക്കലായി കൂടുതൽ അറിവ് മെച്ചപ്പെടുത്താൻ ശ്രമിക്കാറില്ല.  സൈറ്റിൽ പണി നടക്കുമ്പോൾ ഇവർ മൊബൈലിൽ നോക്കിയിരിക്കുന്ന കാഴ്ചയാണ് പല പ്രാവശ്യവും സൈറ്റ് സന്ദർശനത്തിനിടയിൽ എനിക്കു കാണാൻ കഴിഞ്ഞിട്ടുള്ളത്.
മറ്റൊന്ന് ചുമട്ടു തൊഴിലാളികളുടെ കൂലിയിൽ ഏകീകരണമില്ലാത്തതാണ്.  ഒരു സാധനം ഇറക്കുന്നതിനു ഓരോ കൂലിയാണ് ഓരോ ദിവസവും വരുന്ന സംഘങ്ങൾ ആവിശ്യപ്പെടുന്നത്.  ആ സാധനം തന്നെ കുറച്ചു മാറി ഇറക്കിയാലും അവർ വൻ കൂലിയാണ് ആവശ്യപ്പെടുന്നത്.  ടിപ്പറിലെ സാധനങ്ങൾ ഇറക്കിയാലും കാഴ്ചക്കാർ ആകുന്ന തൊഴിലാളികൾക്ക് കൂലികൊടുക്കണം.  അവരുടെ അന്യായത്തെ ചോദ്യം ചെയ്താലോ പിന്നെ അവരാകും മുതലാളിയുടെ മുതലാളി. 
അവയ്ക്ക്  മാര്‍ഗങ്ങൾ നിര്‍ദ്ദേശിക്കാമോ
നിര്‍മാണ മേഖലയില്‍  തൊഴില്‍ ചെയ്യണമെങ്കില്‍  അതുമായി ബന്ധപ്പെട്ട  കാര്യങ്ങളില്‍ പ്രാക്റ്റിക്കല്‍ അധിഷ്ഠിതമായ ഒരു ഹ്രസ്വ കോഴ്‌സ് നടത്തണം.  ആ കോഴ്‌സ് പാസ്സായി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം ജോലി നലകിയാല്‍ മതിയെന്ന ഒരു ചട്ടം വരികയാണെങ്കില്‍  മാറ്റം ഉണ്ടാകും.    സർക്കാർ നിശ്ചയച്ച ചുമട്ടുകൂലിയെക്കാളും കൂടിയ കൂലിയാണ് പലപ്പോഴും ഞങ്ങൾക്ക് കൊടുക്കേണ്ടിവരുന്നത്.  അതിനാൽ സർക്കാർ തന്നെ മുൻകൈയെടുത്ത് ബിൽഡേഴ്‌സിനും ചുമട്ടു തൊഴിലുകൾക്കും സമ്മതമായ പുതിയ കൂലി നിശ്ചയിക്കുകയും. സംസ്ഥാനത്തുടനീളമായി നിശ്ചയിച്ച കൂലി മാത്രമേ വാങ്ങാവൂ എന്ന കർശന നിർദ്ദേശ പുറപ്പെടുവിക്കുകയും. അതിനെതിരെ പ്രവർത്തിക്കുന്നവർക്ക് ശിക്ഷാവിധികളും നടപ്പാക്കിയാൽ വലിയ ഒരു മാറ്റം പ്രതീക്ഷിക്കാം. 
പുതിയ ലക്ഷ്യങ്ങളും,പദ്ധതികളും
സോളാര്‍ പ്രോജക്ട് ആലോചിക്കുന്നുണ്ട്. വീടിനൊക്കെ സോളാര്‍ എനർജി വേണമെന്നുണ്ടെങ്കില്‍ വില്ല ചെയ്യുമ്പോള്‍ തന്നെ ചെയ്യാം എന്നാണ് ആലോചന.  കുറഞ്ഞ ചെലവിൽ  സുരക്ഷിതവും ഇളക്കി മാറ്റാവുന്നതുമായ വീടുകളുടെ നിർമാണവും ലക്ഷ്യമാണ്.
അടുത്തു വില്ല   പ്രോജക്ട് എന്റെ നാടായ പാലാക്കാട് ചെയ്യാനാണ് ലക്ഷ്യമിടുന്നത് . അതിനു ശേഷം  തൃശ്ശൂരിലും  വില്ല ചെയ്യാന്‍  പദ്ധതിയുണ്ട്.  പാലക്കാട് പ്രൊജക്റ്റിന്റെ പ്രാരംഭ  പ്രവർത്തനങ്ങൾ  ആരംഭിച്ചു കഴിഞ്ഞു.
ഹോബി
മട്ടുപ്പാവ് കൃഷി ഞാൻ ഒരു ഹോബിയാക്കിയിരിക്കുകയാണ്. വീടിന്റെ ടെറസിൽ നാരകം, ഓറഞ്ച്, പപ്പായ, മാതളം, മാവ്, സപ്പോട്ട, മുരിങ്ങക്കായ, വാഴ, വെണ്ട, തക്കാളി, വഴുതനങ്ങ, കോവക്ക  തുടങ്ങിയ വിളകൾ വയ്ച്ചു പിടിപ്പിച്ചിട്ടുണ്ട് .  ജൈവ വളം മാത്രം ഉപയിഗിക്കുന്ന ഇവയിൽ പലതും പല പ്രവിശ്യവും ഫലം തന്നു കഴിഞ്ഞു.  മറ്റു ചിലതു കായ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.  ഇവയിൽ നാരകം എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.  പ്രതീക്ഷിക്കാത്ത നേരത്ത് നിറയെ കായ്ച്ചാണ് അത്ഭുതംകാട്ടിയത്.  പരീക്ഷിണമായി മട്ടുപ്പാവ് തോട്ടത്തിൽ ഇപ്പോൾ ഒരു തെങ്ങുംതൈ വയ്ച്ചിട്ടുണ്ട്.

ഹരി ബാബു വാരിയത്ത് തന്റെ മട്ടുപ്പാവ് തോട്ടത്തിൽ
കുടുംബം

ഭാര്യ ബിന്ദു വീട്ടമ്മ. രണ്ടു മക്കള്‍. മകന്‍ വിഷ്ണു മേനോന്‍ എല്‍ എല്‍ ബി വിദ്യാര്‍ത്ഥി.  മകള്‍ വര്‍ഷ മേനോന്‍  സെന്റ് തോമസ് സെൻട്രൽ  സ്‌കൂൾ  ഒന്‍പതാം ക്ലാസ്സ് വിദ്യാർത്ഥിനി. നാലാഞ്ചിറയില്‍ താമസിക്കുന്നു.

ഹരി ബാബു വാരിയത്ത് സത്യസന്ധതയിലും ഗുണമേന്മയിലും കെട്ടിപ്പൊക്കിയ ഹരിസൺ ഗ്രൂപ്പ് അനന്തപുരിവിട്ടു മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്.  അവിടെയും വില്ലയുടെ രൂപത്തിൽ വിശ്വാസത്തിന്റെ സ്വപ്നകൂടൊരുക്കാൻ ഹാരിസണിനാകും.  പക്ഷെ, സ്‌കിൽഡ് ലേബേഴ്സ്, ചുമട്ടു കൂലി എന്നി വെല്ലുവിളികൾ പരിഹരിക്കാൻ ആർക്കാകും.  കേരളത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നിർമാണ മേഖലയെ തളർത്താതെ അവയ്ക്കും  ഒരു പരിഹാരം ഉടൻ ഉണ്ടാകും എന്നു കരുതാം.





Views: 4696
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024