ന്യൂഡല്‍ഹി: മൈക്രോബ്ലോഗിംഗ് സൈറ്റ് ട്വിറ്ററിന് ഇന്ന് (തിങ്കളാഴ്ച) പത്താം പിറന്നാള്‍. 2006 മാര്‍ച്ച് 21ന് അമേരിക്കന്‍ സ്വദേശികളായ ജാക്ക് ഡോഴ്‌സിയും, ഇവാന്‍ വില്യംസുമാണ് ട്വിറ്റര്‍ എന്ന ആശയത്തിന് രൂപം കൊടുത്തത്. 2006 ഒന്നിനാണ് ആദ്യ ട്വീറ്റ് . തുടർന്ന് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ട്വിറ്റര്‍ സൃഷ്ടിച്ചത് 320 മില്ല്യനലധികം ഉപയോക്താക്കളെ.
2008 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പായിരുന്നു ട്വിറ്ററിന്റെ വഴിത്തിരിവ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബറാക് ഒബാമ ഉപയോഗിച്ചതോടെ ലോകം
ട്വിറ്ററിന്റെ പിന്നാലെയായി. ഒബാമയെ ഫോളോ ചെയ്തവര്‍ ട്വിറ്ററിന്റെ ഒപ്പം
കൂടിയതോടെ വളര്‍ച്ച അതിവേഗമായിരുന്നു.
ലോകത്ത് ഏറ്റവുമധികം സെലിബ്രിറ്റികള്‍ അംഗമായ ട്വിറ്ററിൽ സംഗീത ലോകത്തെ പ്രശസ്തരായ കാറ്റി പെറിക്കും ജസ്റ്റീന്‍ ബീബറിനുമാണ് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉളളത്. ബോളിവുഡ് താരം അമിതാഭ് ബച്ചനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുമാണ് ഇന്ത്യക്കാരില്‍ ഏറ്റവും മുന്നില്‍.
വ്യക്തിയുടെ അനുവാദം കൂടാതെ പിന്തുടരാമെന്ന വലിയ നേട്ടമായിരുന്നു ട്വിറ്ററിനെ കൂടുതൽ ജനപ്രിയമാക്കിയത്.