ഐ ടി ഭീമന്മാരായ മൈക്രോസോഫ്റ്റ് ഓട്ടിസം ബാധിച്ചവര്ക്ക് കമ്പിനിയില്‍ ജോലി നല്കും. ഇതിനായി സ്‌പെഷ്യലിസ്റ്റര്‍നെ എന്ന ഒരു സംഘടനയുമായി ചേര്‍ന്ന് ഒരു പദ്ധതിക്ക് രൂപം നല്കിയിരിക്കുകയാണ് . ഓട്ടിസം ബാധിച്ചര്ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കുന്ന സംഘടനയാണ് സ്‌പെഷ്യലിസ്റ്റര്‍നെ. ഈ പദ്ധതിയുടെ ഭാഗമായി കമ്പനിയില്‍ ഓട്ടിസം കാര്‍ക്ക് മുഴുവന്‍ സമയ ജോലി നല്കും. ലോക ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.
തന്റെ മകന് നാലാമത്തെ വസ്സില്‍ ഓട്ടിസം കണ്ടെത്തിയതാണ് തന്നെ ഈ പദ്ധതിയിലേക്ക് നയിച്ചതെന്നു മൈക്രോസോഫ്ട് കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് (ഓപറേഷന്‍സ്)മേരി അലെന്‍ സ്മിത്ത് പറഞ്ഞു.