ഷെറിന്‍
നിഷ്‌കളങ്ക സ്‌നേഹത്തിലൂടെ സാമൂഹിക വിപത്തുകള്‍ക്കെതിരെ പോരാടി, പ്രതിബന്ധങ്ങളെ അതിജീവിച്ച മൂന്ന് ബാലികമാരുടെ കഥ പറയുന്ന ചിത്രമാണ് പനിനീര്‍പ്പൂക്കള്‍. രാജേഷ് വട്ടപ്പാറയാണ് കുട്ടികള്‍ക്കു വേണ്ടിയുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പി.എന്‍.റ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി.പി. സനില്‍ദാസാണ് ചിത്രം നിര്‍മിക്കുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ എം. ബിജു ആണ്. തിരക്കഥയും സംഭാഷണവും രചിക്കുന്നത് ശ്രീകുമാര്‍ ആണ്. മാരകമായ വിപത്തില്‍പ്പെട്ട് അച്ഛന്‍ മരിച്ച ശേഷം അനാഥനായ ഏഴു വയസ്സുകാരന്‍ അരുണ്‍. സഹപാഠിയായ അരുണിന്റെ കുടുംബത്തില്‍ വെളിച്ചമായി കടന്നു ചെല്ലുന്ന ഗ്രാമത്തിലെ മൂന്നു ബാലികമാര്‍. സമൂഹത്തെ പുത്തന്‍പാതയിലേക്ക് നയിക്കുവാന്‍ ഇവര്‍ ഗ്രാമീണരെ പ്രബുദ്ധരാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
രാജേഷ് വട്ടപ്പാറ സി.പി. സനില്‍ദാസ്
കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ചിന്തിപ്പിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും പൊട്ടിച്ചിരിപ്പിക്കുവാനും പ്രേരിപ്പിക്കുന്ന കുട്ടികളുടെ ആക്ഷന്‍ കുടുംബചിത്രമാണിതെന്ന് സംവിധായകന്‍ പറഞ്ഞു.
സി.പി. സനില്‍ദാസ്, അജില്‍. എ.പി, ഷെറിന്‍, മാസ്റ്റര്‍ ഹാമിന്‍ ഹാഫിസ്,
അരുണിമ, ബേബി പാര്‍വ്വതി, ബേബി നിയ നിസാര്‍, ഷീല സുനില്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.ഛായാഗ്രഹണം : സോണി ആറ്റിങ്ങല്‍. ഗാനരചന : ജി.അരുണിമ. സംഗീതം : അന്‍വര്‍ഖാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപു ശിവദീപം. പി.ആര്‍.ഒ : റഹിം പനവൂര്‍. കോറിയോഗ്രാഫര്‍ : സി.ശ്രീകുമാര്‍.
അജില്‍. എ.പി ബേബി നിയ നിസാര്‍
തിരുവനന്തപുരം, വിതുര, പൊന്മുടി എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും. ഈ ചിത്രത്തിലേക്ക് 8നും 12നും മദ്ധ്യേ പ്രായമുള്ള ബാലതാരങ്ങള്‍ക്ക് അവസരമുണ്ട്. ഫോണ്‍ : 9446266788, 8136867765