CINEMA10/05/2018

'ശ്രീഹരിയുടെ ക്ഷണക്കത്ത്' പ്രകാശനം 15 ന്

ayyo news service
അനില്‍ കഴക്കൂട്ടം 
തിരുവനന്തപുരം: തല ചായ്ക്കാന്‍ ഒരു വീട് എന്ന സ്വപ്നം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുടുംബത്തിന്റെ സ്വപ്ന സാഫല്യത്തെക്കുറിച്ചുള്ള ലഘുചിത്രമാണ് ശ്രീഹരിയുടെ ക്ഷണക്കത്ത്. കേരള സര്‍ക്കാര്‍ നവകേരള സൃഷ്ടിക്കായി രൂപം നല്‍കിയ നാല് മിഷനുകളില്‍ ഒന്നാണ് ലൈഫ് മിഷന്‍. സുരക്ഷിത കിടപ്പാടം നിര്‍മിക്കാനുള്ള യാത്രയ്ക്കിടയില്‍ അത് സാധ്യമാകാതെ ഒരു സ്വപ്നമായി അവശേഷിപ്പിച്ച കേരളത്തിലെ അറുപതിനായിരത്തിലധികം കുടുംബങ്ങളുടെ സ്വപ്ന സാഫല്യ പ്രതീകമായാണ് ഈ ഹ്രസ്വചിത്രം  അവതരിപ്പിക്കുന്നത്. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്താണ് പൊതു സമൂഹത്തിനു മുന്നില്‍ ഈ ചിത്രം എത്തിക്കുന്നത്. അനില്‍ കഴക്കൂട്ടം ആണ് ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍. 

ഇതൊരു സംഭവ കഥയുടെ ദൃശ്യാവിഷ്‌കാരമാണ്. കൊല്ലത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ശ്രീഹരി എന്ന 8-ാം ക്ലാസ് വിദ്യാര്‍ത്ഥി തന്റെ സ്വപ്ന വീടിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് തന്റെ അധ്യാപകരെയും കൂട്ടുകാരെയും ഉദ്യോഗസ്ഥരെയും ക്ഷണിച്ചുകൊണ്ട് എഴുതിയ കത്താണ് ഈ ലഘു ചിത്രത്തിന്റെ കഥയ്ക്ക് ആധാരം. തട്ടകം കലാ-സാംസ്‌കാരിക കൂട്ടായ്മ കഴക്കൂട്ടം, ഭവന്‍സ് സോഷ്യല്‍ സര്‍ക്കിള്‍ മണ്‍വിള എന്നീ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇതിന്റെ നിര്‍മാണം. 
'ശ്രീഹരിയുടെ ക്ഷണക്കത്ത്' ടീം
ഇന്ദുലേഖ, ബ്രദേഴ്‌സ് മോഹന്‍, ജയസുധ, അഭിറാം, ആമി, കലാവേദി ബിജു, മാസ്റ്റര്‍ അഖില്‍, മാസ്റ്റര്‍ ദേവജ്, മാസ്റ്റര്‍ ഗൗതം, ആര്യന്‍ എ.എസ്, മാസ്റ്റര്‍ നവീന്‍ ജയകുമാര്‍ എന്നിവരാണ് അഭിനേതാക്കള്‍.

കഥ: രാജീവ് എസ്.ആര്‍. തിരക്കഥ സംഭാഷണം: വൃന്ദ പി.ജെ. ഛായാഗ്രഹണം: ബൈജു മുടവന്‍മുഗള്‍. എഡിറ്റിംഗ്, സൗണ്ട് ഡിസൈനിംഗ്: ജീവന്‍ ചാക്ക.

Views: 2175
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024