CINEMA17/01/2019

പുതുമുഖങ്ങളുടെ ക്യാംപസ് ചിത്രം 'പട്ടം'

ayyo news service
ശ്രീദര്‍ശ്, ലയന
അമ്പതോളം പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കഥാപാത്രങ്ങളാക്കി നവാഗതനായ രജീഷ് തെറ്റിയോട് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടം. മയൂഖം സിനിമാ കമ്പനിയുടെ ബാനറില്‍ ജെ.ജയചന്ദ്രന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതയായ കവിതാ വിശ്വനാഥ് ആണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. കലാലയ പശ്ചാത്തലത്തിലുള്ള സിനിമയാണിത്. കലാലയത്തിലെ സൗഹൃദങ്ങളും പ്രണയങ്ങളും ഇണക്കങ്ങളും അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ ഊഷ്മളതയുമെല്ലാം ഈ ചിത്രത്തിലുണ്ട്. കലാലയ ജീവിതത്തിലെ സുന്ദര നിമിഷങ്ങളുടെ  പുനരാവിഷ്‌കാരമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. 
 
റെനീഷ്, ചിറ്റു എബ്രഹാം, ജെ.ജയചന്ദ്രന്‍, രജീഷ് തെറ്റിയോട്, ക്ലമന്റ് കുട്ടന്‍                             കവിതാ വിശ്വനാഥ്        
നഗരത്തിലെ ഒരു കലാലയത്തില്‍ നിന്നും പരിസ്ഥിതി സൗഹൃദ ക്യാമ്പിനു വേണ്ടി മറ്റൊരു സ്ഥലത്ത് പോകുന്ന അമ്പതോളം വിദ്യാര്‍ത്ഥികളും ചില അധ്യാപകരും. ക്യാമ്പില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ക്യാമ്പിനുള്ളില്‍ നിരവധി കഥകള്‍. ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ അനുഭവ കഥകള്‍ ഈ സിനിമ ഈ കഥകളെ വൈകാരികമായും രസകരമായും അവതരിപ്പിക്കുന്നു. കാമ്പസ് കഥയാണെങ്കിലും എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമയാണിതെന്ന് അണിയറക്കാര്‍ പറഞ്ഞു. പുതുമുഖങ്ങളായ ഇരുപത്തിയഞ്ച് ആണ്‍കുട്ടികളും ഇരുപത്തിയഞ്ച് പെണ്‍കുട്ടികളുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ഇരുപതോളം മറ്റ് ആര്‍ട്ടിസ്റ്റുകളും ഇതില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. മലയാളത്തിലെ പ്രമുഖനായ ഒരു സീനിയര്‍ നടനും ഇതില്‍ കഥാപാത്രമായി എത്തുന്നുണ്ട്. പന്ത്രണ്ടായിരത്തോളം അപേക്ഷകരില്‍ നിന്നും വിവിധ നടപടി ക്രമങ്ങളിലൂടെയാണ് അമ്പത് പേരെ തെരഞ്ഞെടുത്തത്. പതിനൊന്ന് ഘട്ടങ്ങളിലായി ഇവര്‍ക്ക് പരിശീലനം കൊടുത്തിരുന്നു. ലൈവ് അഭിനയ വര്‍ക്ക്‌ഷോപ്പും നടത്തി. 

പുതുമുഖങ്ങളെ ബോധപൂര്‍വ്വം തെരഞ്ഞെടുത്തതാണെന്നും പുതുമുഖങ്ങളെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുള്ള അനുഭവങ്ങളായിട്ടുള്ളതെന്നും സംവിധായകന്‍ രജീഷ് തെറ്റിയോട് പറഞ്ഞു. പല സിനിമകളിലും ധാരാളം പുതുമുഖങ്ങള്‍ വരുന്നുണ്ട്. ഒരു കലാലയത്തിലെ ഓരോരുത്തരും നായകനും നായികയും എന്നതുപോലെ ഈ സിനിമയിലെ എല്ലാവരും പ്രധാന കഥാപാത്രങ്ങളാണ്. ഓരോ കഥാപാത്രങ്ങളും ഓരോ കഥകള്‍ പറയുന്നു. അതിനെയെല്ലാം ക്രോഡീകരിച്ചാണ് ഈ സിനിമയിലൂടെ പറയുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. 
     
താരങ്ങളും അണിയറക്കാരും
ചിറ്റു എബ്രഹാം, ശ്രീദര്‍ശ് എല്‍.ആര്‍, ജിഷ്ണു രവീന്ദ്രന്‍, മാത്യു ജോട്ടി, ഹരീന്ദ്രകുമാര്‍ മുന്‍ഷി, ഷിബുലബാന്‍, അജിബായ്, അജയകുമാര്‍ ശ്രീനിവാസ്, രഞ്ജിത്ത് ചെങ്ങമനാട്, റിഷ പി.ഹരിദാസ്, ലയന രമേശ്, ശരണ്യാ കെ.സോമന്‍, അപര്‍ണാ മേനോന്‍, ജുഹി റുസ്തകി, റിതു കല്യാണി, അഞ്ജു ജോസഫ്, രവിത ആര്‍.കെ, ഷംനാദ് ഭാരത്, ബബീഷ് ഭാസ്‌കര്‍, ജോയ്‌സണ്‍ ജോണ്‍സണ്‍, ജിതിന്‍, ദീപക്‌രാജ് ആര്‍.കെ, അമല്‍ മുഹമ്മദ്, ആകാശ് ജെ.എസ്, നവീന്‍ഷാദ്, രഞ്ജിത്ത് ആര്‍.പി, വിഷ്ണു എം.ജി, അഭിനവ് കൃഷ്ണന്‍, സാം ജോണ്‍, വിഷ്ണു വി.ജി, ധനുഷ്‌കുമാര്‍ എസ്.എ, ശിവ എസ്.നായര്‍,  വി.അമല്‍ദേവ്, രഞ്ജിത്ത് ടി.കെ, അഭിറാം.ആര്‍, അഹമ്മദ് ഇര്‍ഫാന്‍, വിഷ്ണു പ്രസാദ് കെ.പി, അരുണ്‍.എ, നിഖില്‍ എം, അനന്ദു, മിഥുന്‍ ആര്‍.പിള്ള, ഗൗതം കൃഷ്ണ എസ്, ഷാമോന്‍, മിസ്തി, അഞ്ജു സജീവ് എസ്.എസ് , ശില്പ കെ.ബി, അബിത ബി.എ, നീതുരാജ്, സനൂജ എ.എസ്, അമല്‍ ഹംസ വി, ശ്രീലക്ഷ്മി മോഹനന്‍, അനു ചിന്നു, ശ്രുതിന്‍ദാസ്, നിഥിന്‍ ജെ.കെ, രാഹുല്‍ പി.ഹരിദാസ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
അഞ്ചു പാട്ടുകളും രണ്ട് കവിതകളും ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന് ശേഷം ഉണ്ണിമേനോന്‍ ഈ സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയുമുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉണ്ണിമേനോന്‍ മലയാളത്തില്‍ വീണ്ടും പാടുന്നത്. 
 
നിതിൻ കുമാർ, സനൂജ, മാത്യു ജോട്ടി, വിഷ്ണു മുരളി,റിതു കല്യാണി, അഞ്ചു സജീ, ഇഡാസ്, അഭിത, ലാലു ജെ എസ്, ധനുഷ് കുമാർ 
ഛായാഗ്രഹണം : ഗോപു പ്രസാദ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : ജസീം അഴിക്കോട്. ഗാനരചന: രജീഷ് തെറ്റിയോട്, ശ്രീജിത്ത് ജെ.ബി. സംഗീതം: എം.പി പ്രശാന്ത് മോഹന്‍. ഗായകര്‍: ഉണ്ണിമേനോന്‍, വിധുപ്രതാപ്, ശ്രീജിത്ത് ബാബു, അഞ്ജു ജോസഫ്, അനാമിക പി.എസ്, ആന്‍സി സജീവ്, പവിത്ര മോഹന്‍, സൗമ്യ. മേക്കപ്പ്: അജിത്ത് അരുവിക്കര. എഡിറ്റിംഗ് :അഖില്‍ രാജ് പുത്തന്‍വീട്ടില്‍. കലാസംവിധാനം: റെനീഷ് പയ്യോളി. പ്രൊഡക്ഷന്‍ ഡിസൈനര്‍: തൊടിയൂര്‍ രാജശേഖരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ക്ലമന്റ് കുട്ടന്‍. പശ്ചാത്തല സംഗീതം: ജുബൈര്‍ മുഹമ്മദ്. പി.ആര്‍.ഒ: റഹിം പനവൂര്‍. അസോസിയേറ്റ് ഡയറക്ടര്‍ :ശരത് ശശികുമാര്‍. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: ഹരീന്ദ്രകുമാര്‍ മുന്‍ഷി, ബേബി ശാലിനി, അലി റഫ്ത്തര്‍, ജോഷി, റാസി ഷൗക്കത്തലി, സച്ചിന്‍ തമ്പി.ആര്‍, ആനന്ദ് വെങ്കി, ബേസില്‍, ജോബിന്‍ ജെ.ജോണ്‍സണ്‍, അഖില്‍ എസ്.കെ, അഖില്‍ വി.ജെ, നന്ദു ഋഷികേശ്, ലാലു ജെ.എസ്, ധനുഷ്‌കുമാര്‍ എസ്.എ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷംനാദ് പറമ്പില്‍. സ്റ്റില്‍സ്: നായിഫ്ദീന്‍. സ്‌പോട്ട് എഡിറ്റര്‍: ശ്യാം.കെ പ്രസാദ്. ക്യാമറാ യൂണിറ്റ്: സൂര്യ വിഷ്വല്‍ മീഡിയ. യൂണിറ്റ്: സിനി വിഷ്വല്‍ മീഡിയ. പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍: തമ്പി കരുമരക്കോട്. അസോസിയേറ്റ് സിനിമാട്ടോഗ്രാഫര്‍: ദേവന്‍ മോഹനന്‍.
 
ജിഷ്ണു രവീന്ദ്രന്‍, ശരണ്യാ കെ.സോമന്‍                                              ഗോപു പ്രസാദ്, വൈശാഖ് 

Views: 3677
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024