CINEMA22/06/2019

മലയാള സിനിമയിലെ പുതു നായകന്‍ സനേഷ്

ayyo news service
സനേഷ് 
ദിലീപും മഞ്ജുവാര്യരും നായകനും നായികയുമായി അഭിനയിച്ച, സുന്ദര്‍ദാസ് സംവിധാനം ചെയ്ത കുടമാറ്റം എന്ന സിനിമയുടെ ചിത്രീകരണം തൃശൂര്‍ വടക്കാഞ്ചേരി ഊത്രാളിക്കാവ് ക്ഷേത്രത്തില്‍ നടക്കുന്ന സമയം. ചിത്രീകരണം കാണാന്‍ ധാരാളം പേര്‍ എത്തിയിട്ടുണ്ട്. കൂട്ടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഒരു പയ്യനും. അവന്റെ കൈവശം ഒരു ബുക്കുണ്ട്.  ബുക്കിന്റെ മുഖചിത്രം മഞ്ജുവാര്യരുടേതാണ്.  മഞ്ജുവിനെ പരിചയപ്പെട്ട പയ്യന്‍ തന്റെ കൈവശമുളള ബുക്ക് മഞ്ജുവിനെ കാണിച്ചു.  മുഖചിത്രം കണ്ട മഞ്ജു പുഞ്ചിരിയോടെ തമാശയായി ചോദിച്ചു 'ഇതെന്നെ കാണിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം കൊണ്ടു വന്നതല്ലേ'.  പയ്യനും അതു കേട്ട് പുഞ്ചിരിച്ചു.  മഞ്ജുവുമായി പയ്യന്‍ അല്പ നേരം സംസാരിച്ചു.  സല്ലാപം എന്ന സിനിമ കണ്ട് മഞ്ജുവിന്റെയും ദിലീപിന്റെയും ആരാധകനായ ആ പയ്യന്റെ  പേര്  സനേഷ് വി. സനേഷ്  അന്ന്  പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു.  സനേഷ് ഇപ്പോള്‍ മലയാള സിനിമയിലെ  പുതുമുഖ നായകനാണ്.  
സ്ത്രീ സ്ത്രീ സിനിമയിലെ കഥാപാത്രമായി സനേഷ് 
കേരള  ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ എജ്യൂക്കേഷന്‍ ലോണ്‍ എന്ന ചിത്രത്തിനു ശേഷം ആര്‍. ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സ്ത്രീ സ്ത്രീ എന്ന  ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഈ യുവാവാണ്.  സിനിമയോടുളള അഗാധമായ ഇഷ്ടം സനേഷിനെ നായകനാക്കി.  അഭിനയിച്ച ആദ്യ ചിത്രത്തില്‍ തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സനേഷ് പറഞ്ഞു.  മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ ആര്‍. ശ്രീനിവാസനെ സനേഷ് പരിചയപ്പെട്ടിരുന്നു.  സ്ത്രീ സ്ത്രീ എന്ന സിനിമയില്‍ ചെറിയൊരു പോലീസ് വേഷമാണ് സനേഷിന് ആദ്യം നിശ്ചയിച്ചിരുന്നത്.  നീന്തല്‍ അറിയാമോ എന്ന് സംവിധായകന്‍ സനേഷിനോട് ചോദിച്ചതും അറിയാമെന്നുളള സനേഷിന്റെ മറുപടിയുമാണ് ഈ യുവാവിനെ ഈ ചിത്രത്തില്‍ നായകനാക്കിയത്.  സനേഷ് നീന്തി കാണിച്ചു.  സംവിധായകന്‍ ചില ഡയലോഗുകള്‍ പറയിപ്പിക്കുകയും ചെയ്തു.  നായക കഥാപാത്രത്തിന് എന്തുകൊണ്ടും സനേഷ് അനുയോജ്യനാണെന്ന് സംവിധായകന് ബോദ്ധ്യപ്പെട്ടു.  നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി അതിനു  മുമ്പ് ആറു പേര്‍ വന്നു മടങ്ങിയിരുന്നു. ഏഴാമനായി വന്ന സനേഷ് അങ്ങനെ ഈ സിനിമയില്‍ മാര്‍ത്താണ്ഡന്‍  എന്ന  നായക  കഥാപാത്രമായി  മാറി.   അനാഥനായ   മാര്‍ത്താണ്ഡന്‍ തെരുവിന്റെ സന്തതിയാണ്.  തെരുവില്‍ പണിയെടുത്ത് തെരുവിലുളള വര്‍ക്ക് തന്നെ ആഹാരവും പണവും നല്‍കുന്ന നന്മയുളള കഥാപാത്രം.  രൂപത്തില്‍ പരുക്കനാണെന്ന്  തോന്നുമെങ്കിലും  കരുണയുളള  മനസ്സിനുടമ.  അനാഥ മനുഷ്യ ശവശരീരങ്ങളേയും  ചത്ത മൃഗങ്ങളേയും മറവ് ചെയ്യുന്ന മാര്‍ത്താണ്ഡന്‍.  ആദ്യ സിനിമയില്‍ തന്നെ സനേഷിന്റെ ഗംഭീര അഭിനയം കണ്ട് അഭിമാനവും സംതൃപ്തിയും തോന്നിയെന്ന് സംവിധായകന്‍ ആര്‍. ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്.  നായിക കഥാപാത്രത്തിന് പ്രാധാന്യമുളള സ്ത്രീ സ്ത്രീ എന്ന ചിത്രം മഞ്ജുവാര്യര്‍ അവതരിപ്പിക്കണമെന്ന് സംവിധായകന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല.  എന്നാല്‍ മഞ്ജുവിന്റെ ആരാധകനായ സനേഷ് ഈ ചിത്രത്തില്‍ നായകനായി എന്നത് ഒരു നിമിത്തമാണ്.  പായിപ്പാട് രാജു ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഈ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. 
 
സ്ത്രീ സ്ത്രീ സിനിമയിലെ കഥാപാത്രമായി സനേഷ് 
അഖിലന്‍ ചക്രവര്‍ത്തി തിരക്കഥ എഴുതി ആര്‍. ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വാസു ഗാഡ ഗാമ എന്ന മലയാള ചിത്രത്തിലും ഒരു തൂത്തുക്കുടി കാതല്‍ എന്ന  തമിഴ്  ചിത്രത്തിലും  നായകനാകുന്നത് സനേഷാണ്.   ആദ്യ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍  തന്നെ സിനിമയില്‍ തുടരാന്‍ തീരുമാനിച്ചെന്ന് സനേഷ് പറഞ്ഞു.  ആറടി പൊക്കവും ഒത്ത വണ്ണവുമുളള ഈ യുവാവിന് ഡ്രൈവിംഗിനോടും വാഹനങ്ങളോടും വലിയ കമ്പമാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌പോര്‍ട്‌സില്‍ സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്.  കരാട്ടേ അഭ്യാസി കൂടിയാണ്.  
 
സ്ത്രീ സ്ത്രീ സിനിമയിലെ കഥാപാത്രമായി സനേഷ് 
തൃശൂര്‍ വടക്കാഞ്ചേരി, മുട്ടിക്കല്‍ ആണ് ജനന സ്ഥലം. പരേതനായ വേണുഗോപാലിന്റെയും സരസ്വതിയുടെയും മകന്‍.  അനുജത്തി സന്ധ്യാവേണി വിവാഹിതയായി ബാംഗ്ലൂരില്‍ താമസിക്കുന്നു.   തിരുവനന്തപുരം കരിക്കകത്താണ്  സനേഷും കുടുംബവും ഇപ്പോള്‍ സ്ഥിര താമസം.  ഭാര്യ ഡോ: ദര്‍ശന നര്‍ത്തകിയും നൃത്ത അധ്യാപികയുമാണ്. സനേഷും ഭാര്യയും ചേര്‍ന്ന് ഗിരിജ ഡാന്‍സ് അക്കാഡമി എന്ന സ്ഥാപനം നടത്തുന്നു.  പേട്ട, കഴക്കൂട്ടം, പോങ്ങുംമൂട്, ശാസ്തമംഗലം എന്നിവിടങ്ങളിലായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.  വിലാസം
സനേഷ് വി, ഗിരിജ ഭവന്‍, ചാമുണ്ഡി നഗര്‍, കരിക്കകം - പി.ഒ.,തിരുവനന്തപുരം - 695021.  
ഫോണ്‍ : 8075402522.
Views: 1259
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024