CINEMA06/07/2019

ഡോക്കുമെന്ററി സിനിമകൾ സമൂഹത്തിന്റ കണ്ണ് തുറപ്പിക്കുമ്പോൾ

എസ് ആർ
അഭിജിത്തും മിയയും ക്രൂവിനും ട്രാൻജൻഡർ സുഹൃത്തുക്കൾക്കൊപ്പം 
'അഭിജിത്തേട്ടന്റെ ഡ്രീം പ്രോജക്ടായിരുന്നു അവളിലേക്കുള്ള ദൂരം അതില്‍ ഞനുമുണ്ടായിരുന്നു. അതില്‍ ഞാൻ പറഞ്ഞത് എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു ഒരു നേരത്തെ ഫുഡ്  എങ്കിലും കഴിക്കണം എന്നായിരുന്നു.  പക്ഷെ അത് ആ ഡോക്കുമെന്ററി ഇറങ്ങി ഒരു ഇയർ ആയപ്പോഴേക്കും എന്നെ  എന്റെ വീട്ടിൽ അംഗീകരിച്ചു.  എന്റ്റെ ഒരു ഫേസ്‌ബുക് പേജ് ഫോട്ടോ  കണ്ടിട്ടാണ്‌ 'എന്നോടൊപ്പം' ചെയ്യണമെന്ന ആശയം തോന്നി അഭിജിത്തേട്ടൻ എന്നെ കോണ്ടാക്റ്റ്‌ ചെയ്തത്. അങ്ങനെ ഈ ഡോക്കുമെന്ററി സ്റ്റാർട്ട് ചെയ്തു.  എന്റെ വീട്ടുകാർ കൂടെനിന്നു ഡോക്കുമെന്ററി ഫിനിഷ് ചെയ്തു.  പറഞ്ഞാൽ തീരാത്ത അത്ര സന്തോഷമുണ്ട് നന്ദിയുമുണ്ട്  അഭിജിത്തേട്ടനോട്'. ഇങ്ങനെ  പറഞ്ഞത് എറണാകുളത്തുകാരി മിയ ശിവറാം.  

ഒരു കുടുംബത്തിൽ സഹോദരനായി ജനിച്ച് അഖിലെന്ന പേരിൽ വളർന്നു വന്ന അവനിൽ (മിയ ശിവറാം) കാലം ഒരു പെണ്ണിനെ ഒരുക്കുകയായിരുന്നു. നമ്മുടെ സമൂഹത്തിന്റെ ഒറ്റപെടുത്തലിൽ നിന്ന് ഒളിച്ചോടി പെണ്ണായി ജീവിക്കാൻ മറു നാട്ടിൽ പല കഷ്ടതകളും, ഒറ്റപ്പെടലിന്റെ വേദനയും  അനുഭവിച്ചു.  ആ  ദുഖങ്ങളും ആഗ്രഹങ്ങളുമാണ് പി അഭിജിത് സംവിധാനം ചെയ്ത ആദ്യ ഡോക്കുമെന്ററി ഫിലിം അവളിലേക്കുള്ള ദൂരത്തിൽ മറ്റു ട്രാൻസ്ജൻഡറുകൾക്കൊപ്പം മിയയും പങ്കുവയ്ച്ചത്. 
രണ്ടു വർഷത്തിന് ശേഷം ഇപ്പോൾ രണ്ടാമത്തെ ഡോക്കുമെന്ററി ഫിലിം എന്നോടൊപ്പവുമായി അഭിജിത് എത്തിയത്  സ്വന്തം വീട്ടിൽ അച്ഛന്റെയും അമ്മയുടെയും സ്നേഹലാളന ഏറ്റു കഴിയുന്ന മിയ ശിവരാമെന്ന പ്രിയ പുത്രിയുടെ നേർ ജിവിതവുമായാണ്.  സമൂഹവും കുടുംബവും ദൂരേയ്യ്ക്കു തള്ളിവിട്ട ട്രാൻസ്‌ജൻഡർമാരുടെ പ്രതിനിധിയായ മിയയോടൊപ്പം ഇപ്പോൾ കുടുംബമുണ്ട്.  എന്നോടൊപ്പം എന്നുറക്കെ പറയാൻ അച്ഛനും അമ്മയുമുണ്ട്.  അതുപോലെ മറ്റുള്ളവർക്കും കുടുംബത്തിലേക്ക് തിരിച്ചു പോകാൻ 'എന്നോടൊപ്പം' വഴിയൊരുക്കട്ടെ.

ഡ്രീം ക്യാപ്ച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  ഡോക്യുമെന്ററി നിര്‍മിച്ചത് എ.ശോഭില ഛായാഗ്രഹണം അജയ് മധു എഡിറ്റിങ്ങ്  അമല്‍ജിത്ത് സൗണ്ട് മിക്‌സിങ്ങ് ഷൈജു .എം സബ്‌ടൈറ്റില്‍സ് അമിയ മീത്തല്‍ ഡിസൈന്‍സ്  ടി . ശിവജി കുമാര്‍

Views: 1378
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024