ട്രയാംഗിള്‍ ഹ്രസ്വചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ സംവിധായകന്‍ ബാലുകിരിയത്തിന് നല്‍കി നിര്‍വ്വഹിക്കുന്നു.
ആനുകാലിക സംഭവങ്ങളെ പശ്ചാത്തലമാക്കി അനി മനു സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ട്രയാംഗിള്‍ ഡ്രീം ബേര്‍ഡ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനു നെയ്യാറ്റിന്‍കര ആണ് രചന നിര്‍വ്വഹിച്ചത്. സദാചാര കൊലപാതകത്തിനെതിരെയുള്ള ശക്തമായ പ്രതികരണമായാണ് ഈ ഹ്രസ്വചിത്രം പറയുന്നതെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞു. പകല്‍ സദാചാരം പറയുകയും രാത്രിയില്‍ യഥാര്‍ത്ഥ സ്വഭാവം പുറത്തുവരികയും ചെയ്യുന്നവരുടെ കഥയാണ് ഈ ഹ്രസ്വചിത്രത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അനി മനു
ഡോ.രാജാവാര്യര്‍, സജീവ് എം, ജയന്‍, ആസിഫ്, മനോജ്കുമാര്‍, ഷമീര്‍, അരിന്‍ എന്നിവരാണ് അഭിനേതാക്കള്‍. നായക കഥാപാത്രത്തെ രാജാവാര്യരും നായിക കഥാപാത്രത്തെ അരിനും അവതരിപ്പിക്കുന്നു.
ഗാനരചന,സംഗീതം : ആദിത്യ എ.എന്‍. ആലാപനം : ദിയ. ഛായാഗ്രഹണം: പ്രജിത്ത്. കലാസംവിധാനം : ഷിബുരാജ്. പി.ആര്‍.ഒ : റഹിം പനവൂര്‍. ഡിസൈന്‍: ലീഫ് ആര്‍ട്ട് ഡോ.രഞ്ജു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആദിത്യ എ.എന്‍ ആണ് ഈ ഹ്രസ്വചിത്രത്തിന്റെ ഗാനരചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചത് എന്ന ഒരു പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം വഴുതയ്ക്കാട് ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യ. ആദിത്യ ആദ്യമായാണ് ഗാനരചനയും സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകനും ദേവരാഗം മ്യൂസിക് സ്‌കൂളിന്റെ ഡയറക്ടറുമായ സതീഷ് രാമചന്ദ്രന്റെ ശിഷ്യനാണ് ആദിത്യ.
ചലച്ചിത്ര-ടിവി-നാടക നടന്‍ അനില്‍ കരുണയുടെയും നിഷാ രവിയുടെയും രണ്ട് മക്കളില്‍ മൂത്ത മകനാണ് ആദിത്യ. ഈ ഹ്രസ്വചിത്രത്തിലെ ഗാനം ആലപിച്ച ദിയ എം.ജി.എം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഗാനത്തിന്റെ ഓഡിയോ റിലീസ് ചടങ്ങ് തിരുവനന്തപുരത്ത് നടന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ സിഡി റിലീസ് ചെയ്തു. ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്ത് സിഡി ഏറ്റുവാങ്ങി. കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ഡോ.ബിജു ബാലകൃഷ്ണന്‍, സതീഷ് രാമചന്ദ്രന്‍, ഡോ.രഞ്ജു, അരിന്‍, മനു നെയ്യാറ്റിന്‍കര, അനില്‍ കരുണ, ദിയ തുടങ്ങിയവര്‍ സംസാരിച്ചു. സതീഷ് രാമചന്ദ്രന്‍, പ്രിജിത്ത്, ഡോ.രഞ്ജു എന്നിവരെ ചടങ്ങില്‍ ആദരിച്ച