മന്ത്രി കെ.കെ.ശൈലജ ദീപം തെളിയിക്കുന്നു, എ സമ്പത്ത് എം പി , ജഹാംഗീര്‍ ഉമ്മര്‍, പാലോട് രവി എന്നിവർ സമീപം
അവയവദാനത്തിന്റ മഹത് സന്ദേശം ജനഹൃദയങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ചിത്രമാണ് മാര്‍ച്ച് രണ്ടാം വ്യാഴം. നവാഗതനായ ജഹാംഗീര്‍ ഉമ്മര്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കൂട്ടായ്മയിലൂടെയുള്ള ഈ സിനിമ 4 ലൈന്‍ സിനിമയുടെ ബാനറിലാണ് നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ദീപം തെളിയിച്ചു. അവയവദാനം എന്ന അതിമഹത്തായ ഒരു പ്രമേയമാണ് ജഹാംഗീര്‍ ഉമ്മര്‍ തന്റെ സിനിമയ്ക്കായി തെരഞ്ഞെടുത്തുവെന്നതിനാല്‍ ജഹാംഗീറിനെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കേവലം അവയവദാന സിനിമ മാത്രമായി ഇതിനെ കണക്കാക്കരുതെന്നും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്ന സിനിമകൂടി ആയിരിക്കുമെന്ന്മ നസ്സിലാക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നല്ല സന്ദേശം നല്‍കുന്ന സിനിമകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കു മെന്നും മന്ത്രി പറഞ്ഞു.
അഡ്വ. എ. സമ്പത്ത് എം.പി, പാലോട് രവി, ഗുരുരത്‌നം ജ്ഞാനതപസ്വി, കെ.രാമന്‍പിള്ള, കല്ലിയൂര്‍ ശശി, ഡോ. ജോര്‍ജ് ഓണക്കൂര്‍, കെ.ശങ്കരനാരായണപിള്ള, ഡോ.നോബിള്‍ ഇഗ്നേഷ്യസ്, അനില്‍ വെഞ്ഞാറമൂട്, ഷമ്മി തിലകന്‍, സീമാ ജി. നായര്‍, അഞ്ജലി നായര്‍, അക്ഷര കിഷോര്‍, ഡോ.സലീം, അവയവദാതാവ് ലേഖാ എം. നമ്പൂതിരി, ജഹാംഗീര്‍ ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗുരുരത്‌നം ജ്ഞാനതപസ്വി, ജഹാംഗീര്‍ ഉമ്മര്‍ അഞ്ജലി നായര്‍
സിനിമാ മോഹവുമായി 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ രംഗത്തേക്ക് വന്നതാണ് ജഹാംഗീര്‍ ഉമ്മര്‍. എന്‍.ശങ്കരന്‍നായര്‍, ടി.വി.ചന്ദ്രന്‍, ജി.എസ്.വിജയന്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. 2003ല്‍ കലാഭവന്‍ മണിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരവേ ജഹാംഗീറിന് വൃക്കരോഗം പിടിപെട്ടു. അഞ്ഞൂറിലധികം ഡയാലിസിസുകള്‍ നടത്തി. രണ്ടുതവണ വൃക്കമാറ്റിവച്ചു. ഈ കാലയളവിലെ അനുഭവങ്ങളും നേര്‍ക്കാഴ്ചകളുമാണ് ഈ സിനിമയ്ക്ക് പശ്ചാത്തലമായതെന്ന് ജഹാംഗീര്‍ ഉമ്മര്‍ പറഞ്ഞു.
ടിനിടോം, അലന്‍സിയര്‍, ഷമ്മി തിലകന്‍, സുധീര്‍ കരമന, നന്ദു, ബിജുക്കുട്ടന്‍, നോബി, പി.ശ്രീകുമാര്‍, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം പ്രദീപ്, ഷഫീഖ് ഖരിം, മാസ്റ്റര്‍ അബീദ്, അഞ്ജലി നായര്‍, അക്ഷര കിഷോര്‍, സീമാ ജി. നായര്‍, മോളി കണ്ണമാലി, ലീലാ പണിക്കര്‍, ശ്രീകല തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ഗാനരചന : രാധാമണി പരമേശ്വരന്‍, പൂവച്ചല്‍ ഹുസൈന്‍, ഡോ.സുനില്‍ എസ്. പരിയാരം. സംഗീതം : അന്‍വര്‍ ഖാന്‍. ഗായകര്‍ : പി.ജയചന്ദ്രന്‍, നജിം അര്‍ഷാദ്, കെ.എസ്. ചിത്ര, ജ്യോത്സന, റിമിടോമി. ഛായാഗ്രഹണം : കനകരാജ്. പി.ആര്‍.ഒ: റഹിം പനവൂര്‍.