CINEMA14/09/2015

ചലച്ചിത്രോല്‍സവ പ്രതിനിധികളുടെ എണ്ണം 15,000 ആക്കും:മന്ത്രി തിരുവഞ്ചൂര്‍

ayyo news service
കൊച്ചി: കേരള അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ പ്രതിനിധികളുടെ എണ്ണം 15,000 മാായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ തവണ ഇത് 10,000 ആയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ പ്രതിഭകളുമായി സംസ്ഥാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആശയ വിനിമയം നടത്താനാവും വിധം മൂന്നു ദിവസത്തെ ശില്‍പ്പശാലയും ചലചിത്രമേളയോട് അനുബന്ധിച്ച് നടത്തുന്നതാണ്. മേള സംബന്ധിച്ച് സിനിമാ മേഖലയിലുള്ള സംഘടനകളുടെ പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചക്കുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഷ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന മേളയാക്കി കേരള അന്താരാഷ്ട്ര ചലചിത്രമേളയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഈ വര്‍ഷം പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ കനകക്കുന്നില്‍ പ്രത്യേക ഓപ്പണ്‍ എയര്‍ തിയ്യറ്റര്‍ താല്ക്കാലികമായി നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ നാലുമുതല്‍ ആരംഭിക്കുന്ന ചലചിത്രമേളയുടെ ഡയറക്ടര്‍ ഷാജി എന്‍ കരുണ്‍ ആണ്. വിന്‍സന്റ് മാഷെകുറിച്ച് ഹരിഹരന്‍ ക്യുറേറ്റ് ചെയ്യുന്ന പുസ്തകം മേളയില്‍ പ്രകാശിപ്പിക്കുമെന്നും ഫെഫ്കയുടെ നേതൃത്വത്തില്‍ നല്‍കുന്ന മാസ്റ്റേഴ്‌സ് അവാര്‍ഡ് ഈ വര്‍ഷം കെജി ജോര്‍ജ്ജിന് നല്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം മുതല്‍ മേളയോടനുബന്ധിച്ച് പോപ്പുലര്‍ സിനിമ അവാര്‍ഡ് നല്കുന്നതിന് സിനിമ രംഗത്തെ സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചലചിത്രമേള കേവലം നല്ല സിനിമകാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമാത്രമായ പരിമിതപ്പെടരതെന്നും ചിലചിത്രമേളയുടെ സൗകര്യം സംസ്ഥാനത്തെ ചലചിത്രമേഖലയില്‍ ഉള്ളവര്‍ക്കും അതുവഴി സംസ്ഥാനത്തെ ചലചിത്രമേഖലക്കും ലഭിക്കണമെന്നതിനാലാണ് ഈ വര്‍ഷം മുതല്‍ ചലചിത്രമേളയോടൊപ്പം ശില്പശാലകള്‍ സംഘടിപ്പിക്കുന്നതെന്നന്നും അദ്ദേഹം വ്യക്തമാക്കി. തിരക്കഥ, എഡിറ്റിംഗ്, സംവിധാനം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങലെ കേന്ദ്രീകരിച്ചായിരിക്കും ശില്പശാലകള്‍. ശില്പശാലകളില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിനിധികളെ സിനിമരംഗത്തുള്ള സംഘടനകളായിരിക്കും തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ശില്പശാലയുള്‍പ്പടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച് അന്തിമതീരുമാനങ്ങളെടുക്കുന്നതിനായി സ്റ്റിയറിംങ്ങ് കമ്മറ്റി രൂപീകരിച്ചുണ്ട്. സിനിമരംഗത്തുപ്രവര്‍ത്തിക്കുന്ന ആറ് സംഘടനകളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പെട്ടതാണ് കമ്മറ്റി. സെക്രട്ടറിക്കോ പ്രസിഡന്റിനോ അസൗകര്യമുണ്ടെങ്കില്‍ സംഘടനക്ക് അവരുടെ പ്രതിനിധികളെ നിശ്ചയിക്കാമെന്നുംഅദ്ദേഹം പറഞ്ഞു . മേളയുമായി ബന്ധപ്പെട്ടു രൂപവല്‍ക്കരിച്ച സ്റ്റിയറിങ് കമ്മിറ്റി 22 ന് തിരുവനന്തപുരത്തു യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഇപ്പോള്‍ തിരുവനന്തപുരത്തു മാത്രമായി നടത്തുന്ന ചലചിത്രമേള സംസ്ഥാനത്തെ ഇതര പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യം ഭാവിയില്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 


Views: 1758
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024