അര്‍ജുന്‍ ദേവ്, വര്‍ഷ, അജയന്‍, കെ.വി.പത്മന്‍
തെരുവ് നാടക സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാവതിക്കാക്കകള്‍. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട അരണി എന്ന ചിത്രത്തിനു ശേഷം രാ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗന്ധര്‍വ്വചിത്രയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷേപഹാസ്യവും സസ്‌പെന്‍സും നിറഞ്ഞതാണെന്നും ഇതൊരു ജനകീയ ചിത്രമായാണ് അവതരിപ്പിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
രാ പ്രസാദ്
കാക്കകളിലെ നീചജാതിയാണ് കാവതികാക്കകള്‍. ഈ സിനിമയില്‍ ഇതൊരു തെരുവു നാടക സംഘമാണ്. ഇവര്‍ നടത്തുന്ന നാടക പ്രവര്‍ത്തനം ഇവരെ മറ്റു ചിലരുടെ നോട്ടപ്പുള്ളികളാക്കി മാറ്റി. അങ്ങനെ നാടകസംഘം ആക്രമിക്കപ്പെടുന്നു. പക്ഷേ, അവര്‍ പിന്‍വാങ്ങുന്നില്ല. നാടകത്തെ തന്നെ ആയുധമാക്കി അവര്‍ തിരിച്ചടിക്കാന്‍ തയ്യാറാകുന്നു. ഈ കളി മുറുകുന്നു. ഒരു കുറ്റാന്വേഷണത്തിന്റെ ചരടിലാണ് സിനിമയിലെ സംഭവങ്ങള്‍ കൊരുത്തിരിക്കുന്നത്. നാടക പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ബലിയര്‍പ്പിച്ച കലാകാരന്മാര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു.
സന്തോഷ് കീഴാറ്റൂര്‍
സന്തോഷ് കീഴാറ്റൂര്‍, ഇര്‍ഷാദ്, പ്രസാദ് കണ്ണന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു കണിയാപുരം, കെ.വി.പത്മന്‍, അലക്‌സ് വളളിക്കാവ്, അര്‍ജുന്‍ ദേവ്, പ്രദീപ് മേക്കര, കണ്ണൂര്‍ രമേശന്‍, ശ്രീജിത്ത് നമ്പൂതിരി, സിനോജ്, മെഹജാബ്, അജയന്‍, റാഫി, ഷിബു, വിഷ്ണു, സുബൈര്‍, രാജേഷ് വാര്യര്‍, അഡ്വ. ഷിജിലാല്‍, ജയലാല്‍, തോമസ് കുരുവിള, രാജശേഖരന്‍, അജേഷ്, മാസ്റ്റര്‍ അജയ്, മാസ്റ്റര്‍ അര്‍ജുന്‍, മാസ്റ്റര്‍ നദാന്‍, കീര്‍ത്തി കൃഷ്ണ, ഐശ്വര്യ അനില്‍, വര്‍ഷ, പ്രിയങ്ക, നിമിഷ, ബേബി അനു ഗോകു, ബേബി ഗൗരി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
വര്‍ഷ, മാസ്റ്റര്‍ അജയ്, മാസ്റ്റര്‍ അര്‍ജുന്‍, ഇര്‍ഷാദ്
കുറ്റാന്വേഷകന്റെ വേഷമാണ് സന്തോഷ് കീഴാറ്റൂരിന്. ടി.വി ചാനലിലെ പ്രധാന ഷോ അവതാരകനായി ഇര്‍ഷാദ് എത്തുന്നു. പ്രസാദ് കണ്ണന്‍ നാടകസംഘത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കീര്‍ത്തി കൃഷ്ണ, ഐശ്വര്യ അനില്‍, വര്‍ഷ, പ്രിയങ്ക, നിമിഷ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
പ്രദീപ് മേക്കര, ധര്‍മ്മജന്‍ ബോള്‍ഗാട്ടി
ഛായാഗ്രഹണം: പത്മകുമാര്‍, കൃഷ്ണകുമാര്‍, നിഷാന്ത്‌ലാല്‍. ഗാനരചന:എം.സി.സുരേഷ്. ഗായകര്‍: സലിം മുണ്ടോത്ത്, ജയചന്ദ്രന്‍ കടമ്പനാട്. പ്രോജക്ട് ഡിസൈനര്‍: കെ.വി.പത്മന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജനീഷ് ജജികാലയം. എഡിറ്റിംഗ്:സി.ആര്‍.വിജയ്. പി.ആര്‍.ഒ: റഹിം പനവൂര്‍. ഫൈറ്റ്: ഷിഹാന്‍ മധു.
ഐശ്വര്യ അനില്‍, നിമിഷ
തിരുവനന്തപുരം, ആലപ്പുഴ, പത്തനാപുരം, തലശ്ശേരി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
2015 ല്‍ ദേശീയ അവാര്‍ഡിന്റെ പട്ടികയില്‍ ഇടം പിടിക്കുകയും കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ നേടുകയും ചെയ്ത അരണി എന്ന ചിത്രത്തിനു ശേഷം രാ പ്രസാദ് ഒരുക്കുന്ന സിനിമയാണ് കാവതിക്കാക്കകള്‍. എം.എസ് ബാബുരാജിനെ കുറിച്ച് ആവാര്‍ഗി എന്ന ഡോക്യൂമെന്ററിയുടെയും എ മിസ്സിംഗ് ഷോട്ട് ഫ്രം ലൈഫ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയും ചലച്ചിത്ര മേളകളില്‍ മികവ് തെളിയിച്ചിട്ടുളള രാ പ്രസാദ് അറിയപ്പെടുന്ന ഒരു കവിയുമാണ്.
കീര്‍ത്തി കൃഷ്ണ