CINEMA03/12/2016

ചലച്ചിത്രമേള: പ്രതിനിധികള്‍ക്ക് സൗകര്യമൊരുക്കാന്‍ ഹൈടെക് ആപ്ലിക്കേഷനുകള്‍

ayyo news service
തിരുവനന്തപുരം:ഡെലിഗേറ്റുകള്‍ക്ക് ആര്‍.എഫ്.ഐ.ഡി തിരിച്ചറിയല്‍ കാര്‍ഡുകള്‍, സിനിമാ പ്രദര്‍ശന വിവരങ്ങളറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, തിയറ്ററുകള്‍ക്കുള്ളില്‍ താമസം കൂടാതെ പ്രവേശനം സാദ്ധ്യമാക്കുന്നതിന് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം തുടങ്ങി ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഇക്കുറി രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഫലപ്രദമായി ഉപയോഗിക്കും. പ്രതിനിധികളുടെ വിശദാംശങ്ങള്‍ ഒറ്റ സ്‌കാനിംഗില്‍ മനസ്സിലാക്കുന്നതിനാണ് ആര്‍.എഫ്.ഐ.ഡി സംവിധാനം പ്രധാനമായും ഉപയോഗിക്കുന്നത്. പ്രതിനിധി പാസിന്റെ ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാനും ഇതുവഴി സാധിക്കും.

പ്രതിനിധികള്‍ക്ക് കാലതാമസം കൂടാതെ തിയറ്ററിനുള്ളിലേക്ക് പ്രവേശിപ്പിക്കാനാണ് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍(എന്‍.എഫ്.സി) ഉപയോഗപ്പെടുത്തുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലെ മികച്ച ടെക്‌നോളജികളിലൊന്നായ എന്‍.എഫ്.സിയിലൂടെ പ്രതിനിധികള്‍ കണ്ട സിനിമയെക്കുറിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാകും. കൂടാതെ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ''IFFKerala'' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയാം. പ്രദര്‍ശനങ്ങള്‍ക്കുള്ള സീറ്റ് ബുക്കിംഗ്, ബുക്ക് ചെയ്ത സീറ്റുകളുടെ വിശദാംശങ്ങള്‍, തിയറ്ററുകളിലെ പ്രദര്‍ശന വിവരങ്ങള്‍ എന്നിവയും മൊബൈല്‍ ആപ്പുവഴി ലഭിക്കും.സിനിമകള്‍ സംബന്ധിച്ച മാറ്റം ഉള്‍പ്പടെയുള്ള പ്രധാന വിവരങ്ങള്‍ പ്രതിനിധികളെ അറിയിക്കാന്‍ എസ്.എം.എസ് സംവിധാനവും സീറ്റുകള്‍ റിസര്‍വ്വ് ചെയ്യാന്‍ മൊബൈല്‍ നമ്പറും ഇത്തവണയും ഉണ്ടാകും. 9446301234 എന്ന മൊബൈല്‍ നമ്പറില്‍ ഷോ കോഡ് അയച്ചാല്‍ സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാം.  

 
Views: 1666
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024