കൊച്ചി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
എഴുപതിലേറെ ചലച്ചിത്രഗാനങ്ങളും ഇരുന്നൂറിലേറെ ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. ഒരുപാട് സ്റ്റേജ് ഷോകളില്‍ പാടിയിട്ടുണ്ട്. ടി.എസ്. രാധാകൃഷ്ണന്റെ ഭജനകളിലൂടെയും ആകാശവാണിയുടെ
ലളിതഗാനങ്ങളിലൂടെയുമാണ് പ്രശസ്തയിലേയ്ക്ക് ഉയര്‍ന്നത്. ദൂരദര്‍ശനുള്‍പ്പെടെ വിവിധ ചാനലുകളില്‍ അവതാരകയുമായിരുന്നു. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം
ലഭിച്ചിട്ടുണ്ട്.
സംഘഗാനം എന്ന ചിത്രത്തിലെ പുല്‍ക്കൊടിത്തുമ്പിലും എന്ന ഗാനത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. മായാമഞ്ചലില്‍ (ഒറ്റയാള്‍ പട്ടാളം), ദേവസംഗീതം (ഗുരു), എന്റെ ഉള്ളില്‍ ഉടുക്കുംകൊട്ടി, നിന്റെ കണ്ണില്‍ വിരുന്നു വന്നു (ദീപസ്തംഭം മഹാശ്ചര്യം), മഞ്ഞക്കിളിയുടെ (കന്മദം) തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയങ്ങളാണ്.
പറവൂര്‍ സഹോദരിമാരുടെയും പ്രശസ്ത പിന്നണി ഗായകരായ സുജാത, വേണുഗോപാല്‍ എന്നിവര്‍ ബന്ധുക്കളാണ്. സുരേഷാണ് ഭര്‍ത്താവ്. മകള്‍ ദേവിക ഗായികയാണ്