തിരുവനന്തപുരം : ആള് കേരള സിനിമ -സീരിയല്‍ ആര്‍ട്ടിസ്റ്റ്സ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷന് 25-ാം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷ പരിപാടികള്‍ ഏപ്രില്‍ 6ന് തിരുവനന്തപുരം പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയന് ഹാളില്‍ നടക്കും. ഉച്ചയ്ക്ക് 2 ന് വാര്‍ഷിക സമ്മേളനം റിട്ടയേര്‍ഡ് രജിസ്ട്രേഷന് ഐജി എസ്. അയ്യപ്പന്‍നായര്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് റ്റി.കെ മാധവന് നായര്‍ അധ്യക്ഷനായിരിക്കും. വൈകിട്ട് 5.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി. പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. അഡ്വ. പുഞ്ചക്കരി രവീന്ദ്രന് നായര്‍ അധ്യക്ഷനായിരിക്കും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. 25 വര്‍ഷം പൂര്‍ത്തിയായ കലാകാരന്മാരെ വി. ശിവന്‍കുട്ടി ആദരിക്കും. കെ.എസ്.എഫ്.ഡി.സി ചെയര്മാന് ലെനിന് രാജേന്ദ്രന്, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ദിനേശ് പള്ളത്ത്, മനോജ്, ഉള്ളൂര്‍ രാധാകൃഷ്ണന്‍നായര്‍, കെ.സി. കൃഷ്ണന്‍കുട്ടി, കുറ്റിയില്‍ ശ്യാം. വി. മുരുകന് തുടങ്ങിയവര്‍ സംസാരിക്കും.
സിനിമ, സീരിയല്‍ മേഖലയില്‍ കേന്ദ്ര-കേരള തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ഏക സംഘടനയാണ് ഇത്.