തിരുവനന്തപുരം:ഡിസംബര്‍ നാലു മുതല്‍ 11 വരെ തിരുവനന്തപുരത്തു നടക്കുന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ(ഐ എഫ് എഫ് കെ) മീഡിയ പാസിനുള്ള ഓണ്‌ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 20ന് ആരംഭിച്ചു. 25 വരെ അപേക്ഷിക്കാം. ചലച്ചിത്ര അക്കാദമിയുടെ വെബ്‌സൈറ്റായ www.iffk.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
മീഡിയ പാസ് ഐ ആന്‍ഡ് പിആര്‍ഡിയുടെയും പി.ഐ.ബിയുടെയും മീഡിയ ലിസ്റ്റില്‍ പെട്ട മാധ്യമങ്ങള്‍ക്കുമാത്രമെ ലഭിക്കുകയുള്ളു. സിനിമ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നീ മാധ്യമങ്ങള്‍ക്കും പാസിന് അര്‍ഹതയുണ്ടായിരിക്കും.
അതത് മാധ്യമ സ്ഥാപനങ്ങളില്‍നിന്ന് ബ്യൂറോ ചീഫ് നിര്‍ദ്ദേശിക്കുവര്‍ക്ക് മാത്രമായിരിക്കും പാസ് അനുവദിക്കുക. രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് 0471-4100321 എന്ന നമ്പരില്‍ മീഡിയ ഹോട്ട്‌ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്.