കൊച്ചി: കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവയിലുള്ള തീയറ്റര്‍ ഗ്രൂപ്പുകള്‍, കാര്‍ണിവല്‍ ഗ്രൂപ്പിന്റെ മാളുകള്‍, കേരളത്തിലെ മറ്റു മാളുകളിലെ മര്‍ട്ടിപ്ലക്‌സുകളും തിയറ്ററുകളും വ്യാഴാഴ്ച്ച സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 2015 ഡിസംബര്‍ 12നു നടന്ന മന്ത്രിസഭാ യോഗത്തില്‍ മൂന്നു രൂപയായിരുന്ന സെസ് അഞ്ച് രൂപയായി വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞ ഫ്രെബുവരി 18നു നടന്ന മന്ത്രിസഭാ യോഗത്തില്‍ സെസ് വീണ്ടും മൂന്നു രൂപയായി പുതുക്കി നിശ്ചയിച്ചു. ഓരോ ടിക്കറ്റിനും 50 പൈസ വീതം ചാര്‍ജ് ഈടാക്കിക്കൊണ്ട് തിയറ്ററുകളില്‍നിന്ന് 12 കോടിയോളം രൂപയാണു തട്ടിയെടുക്കുന്നതെന്നും കേരളത്തിലെ ടിക്കറ്റുവില്പന ഐനെറ്റ് വിഷന്‍ എന്ന സ്വകാര്യ കമ്പനിക്ക് ആജീവനാന്ത കുത്തകയാക്കിക്കൊടുക്കുന്ന നടപടിയിലും പ്രതിഷേധിച്ചാണു വ്യാഴാഴ്ച്ച സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.