തിരുവനന്തപുരം:ശുചിത്വ മിഷന്‍ ദൂരദര്‍ശനുമായി സഹകരിച്ച് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. സ്‌കൂള്‍കോളേജ്തല വിദ്യാര്‍ത്ഥികള്‍, മീഡിയ സ്‌കൂള്‍പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര വകുപ്പുകള്‍, സന്നദ്ധസംഘടനകള്‍, ടെക്കികള്‍, പ്രൊഫഷണല്‍ ഫിലിം മേക്കേഴ്‌സ്, പ്രകൃതി സ്‌നേഹികള്‍ തുടങ്ങി പ്രായഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. അഞ്ച് മിനിട്ട്, രണ്ട് മിനിട്ട്, 2030 സെക്കന്റ് എന്നീ മൂന്ന് കാറ്റഗറികളിലാണ് മത്സരം നടക്കുക. പ്രാഥമിക ഘട്ടത്തില്‍ ഹോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകള്‍ ദൂരദര്‍ശന്‍ ചാനലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കും. ഓരോ കാറ്റഗറിയിലെയും മികച്ച വീഡിയോകള്‍ക്ക് ഓരോ ലക്ഷം രൂപയും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരത്തിനും thinkcleandd@hmail.com. ഫേസ്ബുക്ക് പേജ് : www.facebook.com/thinkcleandd.. ഫോണ്‍ : 0471 2730143, 245.