തിരുവനന്തപുരം : പ്രേംനസീര്‍ സുഹൃത് സമിതി സംഘടിപ്പിക്കുന്ന റംസാന്‍ നിലാവ് ഏപ്രില്‍ 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവന്‍ മണ്ണരങ്ങളില്‍ നടക്കും. ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ റഷീദ് നിര്‍വഹിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ അധ്യക്ഷനാ യിരിക്കും.തുടര്‍ച്ചയായി നാലാം വര്‍ഷവും ഇസ്ലാമിക കീര്‍ത്തനങ്ങള്‍ ആലപിച്ച മതമൈത്രി സംഗീതജ്ഞന്‍ ഡോ. വാഴമുട്ട ചന്ദ്രബാബുവിനെയും മുപ്പത് ദിന റംസാന്‍ സംഗീതാര്‍ച്ചനയില്‍ കീര്‍ത്തനങ്ങള്‍ രചിച്ചവരെയും ചടങ്ങില്‍ ആദരിക്കും. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി,സൂര്യ കൃഷ്ണമൂര്‍ത്തി,അയിലം ഉണ്ണികൃഷ്ണന്‍, സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍, പിആര്‍ഒ റഹിം പനവൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.മാപ്പിളപ്പാട്ട് ഗായകന്‍ ഫാദര്‍ സേവേറിയോസ് തോമസിനെയും അധ്യാപകനും ജീവകാരുണ്യപ്രവര്‍ത്തകനുമായപി. സമീര്‍ സിദ്ദീഖി എന്നിവരെയും ചടങ്ങില്‍ ആദരിക്കും. പ്രമുഖരായ 11 മാപ്പിളപ്പാട്ട് ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും. ഗായകന്‍ അന്‍വര്‍ സാദത്തിന്റെ മകള്‍ നസ്രീന്സാദത്ത് വയലിനില്‍ ഗാനവും തിരുവനന്തപുരം ലക്ഷ്യ ഡാന്‍സ് അക്കാഡമി ഒപ്പനയും അവതരിപ്പിക്കും. `rtഏറെ ആകര്‍ഷവും ഹൃദ്യവുമായ റംസാന്‍ നിലാവ് സിനിമ പിആര്‍ഒ റഹിം പനവൂരാണ് സംവിധാനം ചെയ്ത് അവതരിപ്പിക്കുന്നതെന്നും ചടങ്ങിലേയ്ക്ക് പ്രവേശനം സൗജന്യമാണെന്നും പ്രേംനസീര്‍ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.