തിരുവനന്തപുരം: നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ കോളജുകള്‍ തലവരി പണം വാങ്ങുന്നില്ലെന്നാണ് മന്ത്രി ആദ്യം സഭയില്‍ പറഞ്ഞത്. പിന്നീട് വാങ്ങുന്നുണ്ടാവാം എന്നു തിരുത്തി. സര്‍ക്കാരിന് തന്നെ ഇക്കാര്യങ്ങളില്‍ വ്യക്തതയില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന മന്ത്രിക്ക് സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.