തിരുവനന്തപുരം:പണ്ടുകാലത്ത് വണ്ണാൻമാര്ക്ക് വിഴുപ്പുഭാണ്ഡം ചുമക്കാനായി ഒന്ന് രണ്ടു കഴുതകൾ കാണും. കനത്ത ഭാരം പുറത്ത് കയറ്റിയ അവയെ പുഴക്കടവിൽ എത്തിക്കാനായി പുല്ലും വയ്ക്കോലും മുൻപിൽ കാണിച്ചു വഴി നടത്തിക്കുമായിരുന്നു അതുപോലെ സംഘപരിവാറെന്ന വിഴുപ്പു ഭാണ്ഡംത്തെ കെട്ടി വെള്ളാപ്പള്ളിനടേശനെ നടത്താൻ ശ്രമിക്കുകയാണ്. ഈ പോക്കുതുടർന്നാൽ വെള്ളാപ്പള്ളിയും മകനുമൊക്കെ എസ്പയിഡും എഴാംകൂലിയുമൊക്കെ ആയി മാറുന്നത് നമുക്ക് കാണേണ്ടിവരും. എന്ന് സി പി ഐ നേതാവ് കെ ഇ ഇസ്മയിൽ.
സിപി ഐ യുടെ 90 ആം വാര്ഷികത്തിന്റെ ഭാഗമായി ഗാന്ധിപാർക്കിൽ വര്ഗീയ ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ മതനിരപേക്ഷ സംഘമവും, എഴുത്തച്ഛൻ പുരസ്കാരം നേടിയ ഡോ.പുതുശ്ശേരി രാമചന്ദ്രനെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സിദ്ധാന്തത്തിലതിഷ്ടിതമായി ശ്രീ നാരായണ ഗുരു രൂപം കൊടുത്ത എസ് എൻ ഡി പി തന്റെ കൈവശമാണെന്നാണ് ഇപ്പോൾ ചിലര് അഹങ്കരിക്കുന്നത്. അവർ തന്നെയാണ് എസ് എൻ ഡി പി യെ മത തീവ്രവാദികളുടെ കാൽക്കീഴിൽ അടിയറവയ്ക്കാനും ശ്രമിക്കുന്നത്. എന്ന് മുൻ മന്ത്രി കെ ഇ ഇസ്മയിൽ പറഞ്ഞു. പാര്ടിയുടെ ഉപഹാരം പുതുശ്ശേരി രാമചന്ദ്രന് അദ്ദേഹം സമ്മാനിച്ചു.
ചരിത്രത്തിലെ ഏറ്റവും അപകടം നിറഞ്ഞ കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ പുതുശ്ശേരി രാമചന്ദ്രൻ പറഞ്ഞു. എം പി അച്യുതൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡോ.ജയപ്രഭാസ്,കുരീപ്പുഴ ശ്രീകുമാർ, മറ്റു നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.