Mobirise Website Builder v4.9.3
NEWS28/06/2016

സ്പെയിൻ, ഇംഗ്ലണ്ട് പുറത്ത്; ഇറ്റലി,ഐസ്‌ലൻഡ് ക്വാര്‍ട്ടറില്‍

ayyo news service
പാരീസ്: നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ തകര്‍ത്ത് ഇറ്റലിയും ഇംഗ്ലണ്ടിനെ അട്ടിമറിമറിച്ച്  കന്നിക്കാരായ ഐസ്‌ലൻഡും  യൂറോ കപ്പ് ക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ തോൽവിയെങ്കിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി.  ക്വാര്‍ട്ടറില്‍ ജര്‍മനിയാണ് ഇറ്റലിയുടെ എതിരാളികള്‍.

33-ാം മിനിറ്റില്‍ ചെല്ലിനിയും കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ഗ്രേഷ്യാനോ പെല്ലെയുമാണ് ഇറ്റലിക്കായി ലക്ഷ്യം കണ്ടത്.  സിഗര്‍ഡ്‌സണ്‍,കോള്‍ബിന്‍ സിഗ്‌തോര്‍സണ എന്നിവർ ആദ്യപകുതിയിൽ നേടിയ ഗോളുകളാണ് ഐസ്‌ലന്‍ഡിന ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യപകുതിയിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു റൂണി ഇംഗ്ലണ്ടിന് മുൻതൂക്കം നൽകിയെങ്കിലും പിന്നീട് കൈവന്ന അവസരങ്ങൾ ലക്ഷ്യം കണ്ടില്ല.


Views: 1586
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY