കൊച്ചി:ഫോര്‍ട്ട് കൊച്ചി ബോട്ട് അപകടത്തെത്തുടര്‍ന്ന് കാണായതായ കുമ്പളങ്ങി സ്വദേശി ഫൗസിയയുടെയും
മട്ടാഞ്ചേരി സ്വദേശി സെബാസ്റ്റ്യന്‍ ഷില്‍ട്ടണ്‍ന്റെ ദേഹങ്ങൾ
കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം പത്തായി. കൊച്ചി കമാലക്കടവ് ഭാഗത്ത് നിന്ന് തീരദേശ പൊലീസിന്റെ പെട്രോളിങിനിടെ ഫൗസിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ തിരച്ചിലിലാണ് സെബാസ്റ്റ്യന്‍ ഷില്‍ട്ടണ്‍ന്റെ മൃതദേഹം കണ്ടെടുത്തത്.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ഇന്ന് തന്നെ വിട്ട് നല്കും. ഇന്നലെ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിരുന്നു. മഹാരാജാസ് കോളജ് വിദ്യാര്‍ഥിനി സുജീഷ, ഫോര്‍ട്ട് കൊച്ചി സ്വദേശി വിജയന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അപകടത്തിൽ മുപ്പതോളം പേര്‍ രക്ഷപ്പെട്ടു. വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന 19 പേരില്‍ രണ്ടു കുട്ടികളടക്കം നാലു പേരുടെ നില ഗുരുതരമാണ്. കൊച്ചി അഴിമുഖത്ത് 15 മീറ്ററോളം ആഴമുള്ള ഭാഗത്തായിരുന്നു അപകടം ഉണ്ടായത്. യാത്രാബോട്ടിലിടിച്ച മല്‍സ്യബന്ധന ബോട്ടിന്റെ സ്രാങ്കിനെ
ഇന്നലെഅറസ്റ്റു ചെയ്തു. കണ്ണമാലി സ്വദേശി ജോണിക്കെതിരെ നരഹത്യയ്ക്ക്
കേസെടുത്തു. ലൈസന്‍സില്ലാത്തയാളെ ബോട്ടോടിക്കാന്‍ നിയോഗിച്ചതിനാണ് ഇയാളെ
അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി 14
ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.