തിരുവനന്തപുരം:മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പതിനാലിനം ബ്രാന്റഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു. പൊതു വിപണിയില്‍ ലഭ്യമായ ബ്രാന്റുകളാണിത്. കല്പാ ഡ്രോപ്‌സ് കോക്കനട്ട് ഓയില്‍, നിര്‍മ്മല്‍ ഓയില്‍ ഇന്‍ഡസ്ട്രീസിന്റെ ഓണം കോക്കനട്ട് ഓയില്‍, അമൃതാ ഓയില്‍ പ്രോഡക്ടിന്റെ അമൃതാ പ്യൂവര്‍ കോക്കനട്ട് ഓയില്‍, വെങ്കിടേശ്വര ട്രേഡിംഗ് കമ്പനിയുടെ കേരളാ കൊക്കോ ഫ്രെഷ് പ്യൂവര്‍ കോക്കനട്ട് ഓയില്‍, ആനന്ദ് ഓയില്‍ മില്‍സിന്റെ എ വണ്‍ സുപ്രീം അംഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, ആലപ്പുഴ ദേവ് ഇന്‍ഡസ്ട്രീസിന്റെ കേരാ ടേസ്റ്റി ഡബിള്‍ ഫില്‍ട്രഡ് കോക്കനട്ട് ഓയില്‍, അച്ചു ട്രേഡേഴ്‌സിന്റെ റ്റി.സി നാദാപുരം കോക്കനട്ട് ഓയില്‍ എന്നിവയാണ് നിരോധിച്ചത്.
കൂടാതെ പാലക്കാട് എസ്.എ ട്രേഡേഴ്‌സിന്റെ നട്ട് ടേസ്റ്റി കോക്കനട്ട് ഓയിലും, പി.കെ. ട്രേഡിംഗ് കമ്പനിയുടെ കൊക്കോപാര്‍ക്ക് കോക്കനട്ട് ഓയില്‍, റാഹ് എഞ്ചിനീയറിംഗ് സൊല്യൂഷന്‍സിന്റെ കല്‍പ്പക ഫിള്‍ട്രേഡ് പ്യൂവര്‍ കോക്കനട്ട് ഓയില്‍, അല്‍ഫോണ്‍സ് ഓയില്‍ മില്‍സിന്റെ പരിശുദ്ധി പ്യൂവര്‍ കോക്കനട്ട് ഓയില്‍ റോസ്റ്റഡ് ആന്റ് മൈക്രോഫില്‍ട്രേഡ്, നരിയല്‍ ഗോള്‍ഡ് കോക്കനട്ട് ഓയില്‍, കൊക്കോഫിന നാച്വറല്‍ കോക്കനട്ട് ഓയില്‍, കൊല്ലം പോളച്ചിറ എ.എം.കോക്കനട്ട് ഇന്‍ഡസ്ട്രീസിന്റെ പ്രീമിയം ക്വാളിറ്റി എ.ആര്‍ കോക്കനട്ട് ഓയില്‍, പ്യൂവര്‍ കോക്കനട്ട് ഓയില്‍ എന്നിവയും നിരോധിച്ച പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇവയുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം എന്നിവയാണ് ഭക്ഷ്യസുരക്ഷാവിഭാഗം നിരോധിച്ചത്. ഈ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.