തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണം, ധനകാര്യം എന്നി വകുപ്പുകളെ ഉൾപ്പെടുത്തി കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസ് രൂപീകരിക്കുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാർ സെക്രേട്ടറിയേറ്റിനുമുമ്പിൽ പ്രതിേഷധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടധർണ സി.പി.ഐ. തിരുവനന്തപുരം ജി്ല്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. കെ.എ.എസ്. രൂപീകരണത്തിന് എതിരെയുള്ള സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പ്രതിഷേധം ഉൾക്കൊണ്ട് അവ പരിശോധിക്കുവാനും പരിഹരിക്കുവാനുമുള്ള ധാർമിക ഉത്തരവാദിത്വം ജനകീയ സർക്കരിനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സയ്യവീസ് എന്ന ഇടതുപക്ഷ ഗവൺമെന്റിന്റെ നയസ്ഥിന് ഇത് ഗുണകരമാകുമോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.. ഇക്കാര്യത്തിലുള്ള സെക്രട്ടറിയേറ്റ് ജീവനക്കാരുടെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്നും ജി.ആർ.അനിൽ കൂട്ടിച്ചേർത്തു. സ്റ്റാഫ് അസോസിയേഷൻ സംഘടിപിച്ച കൂട്ടധർണയിൽ സംഘടനാഭേദമന്യേ സെക്രട്ടറിയേറ്റിലെ ജീവനക്കാർ പങ്കെടുത്തു. കൂന്തധർണയെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റാഫ് അസോസിയേഷൻ പ്രസിഡണ്ട് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി എസ്. ബിജു തുടങ്ങിയവർ സംസാരിച്ചു.