ചെന്നൈ:അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല നടരാജന്‍ എഐഎഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി. പാര്‍ടി ഭരണഘടന പ്രകാരം ജനറല്‍ സെക്രടറിയായി തെരഞ്ഞെടുക്കും വരെ ശശികല ഇടക്കാല ജനറല്‍ സെക്രടറിയായി തുടരും .ഇതിനുള്ള പ്രമേയം ഇന്നുചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗം പാസാക്കി. മൊത്തം 14 പ്രമേയങ്ങളാണ് ജനറല്‍ കൌണ്‍സില്‍ പാസാക്കിയത്.
അതേസമയം ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ശശികല പങ്കെടുത്തിരുന്നില്ല. യോഗതീരുമാനങ്ങള്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ശശികലയെ അറിയിക്കും. ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കമെന്നതടക്കമുള്ള അഭിപ്രായങ്ങളും കൌണ്‍സിലില്‍ ഉയര്‍ന്നിട്ടുണ്ട്.