വെല്ലിങ്ടൺ:ന്യൂസിലാൻഡിലെ ഇന്ത്യൻ വിദ്യാർത്ഥി ആകാശാണ് ഗർഭിണിയായ കാമുകി ഇന്ത്യൻ വംശജ ഗുർപ്രീത് കൗറിനെ കത്തികൊണ്ട് കുത്തിക്കൊന്നത്. തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ആകാശല്ല എന്ന് കൗറിൽ നിന്ന് കേട്ടപ്പോൾ പ്രകോപിതനായാണ് 24 കാരനായ ആകാശ് 29 കുത്തിന് 22 കാരി കാമുകിയെ വകവരുത്തിയത്. കേസിൽ കുറ്റക്കാരനായി ആകാശിന് ഒക്‌ലൻഡ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അതിദാരുണവും പൈശാചികവുമായ കൊലപാതകമാണെന്നാണ് കോടതി നിരീക്ഷിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് കേസിനാസ്പദമായ സംഭവം.
ഇരുവരും ഒരുകൊല്ലമായി പ്രണയത്തിലായിരുന്നു. സംഭവം നടന്ന ഏപ്രിൽ ഏഴിന് തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ മറ്റൊരാളാണെന്നും ഈ ബന്ധം ഇനി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും കൗർ ആകാശിനോട് പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ് ആകാശ് അതിദാരുണാമായി കാമുകിയെ കുത്തി കൊന്നത് 29 കുത്തുകളാണ് . ശേഷം മൃതശരീരം സൗത്ത് ഓക്ലന്ഡിലെ പാതയോരത്തെ കുറ്റിക്കാട്ടിൽ തള്ളി. നാലുമാസങ്ങൾക്ക് ശേഷം ആഗസ്റ്റിലാണ് പ്രതി അറസ്റ്റിലാകുന്നത്.