ജബല്‍പൂര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവും സുഹൃത്തും വെടിയേറ്റ് മരിച്ചു. കോണ്‍ഗ്രസ് നേതാവ് രാജു മിശ്രയും സുഹൃത്ത് കുക്കു പഞ്ചാബിയുമാണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാത്രി 10 നായിരുന്നു സംഭവം. ആറോളം ബൈക്കുകളിലെത്തിയ അജ്ഞാത സംഘമാണ് ഇരുവര്‍ക്കും നേരെ നിറയൊഴിച്ചത്. അക്രമികളെ പിടികൂടുന്നതിനായി തെരച്ചില്‍ വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.