ന്യൂഡല്‍ഹി: നീന്തല്‍ താരം സജന്‍ പ്രകാശിന് ദേശീയ റിക്കാര്‍ഡോടെ സ്വർണം . മുതിര്‍ന്ന പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ 01.59.35 സമയത്തിലാണ് മലയാളി സജന്‍ റിക്കാര്‍ഡിലേക്കു നീന്തിക്കയറിയത്. 70മത് ഗ്ലെന്‍മാര്‍ക്ക് സീനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു റെയില്‍വേസിനായി ഇറങ്ങിയ സജന്റെ സ്വര്‍ണനേട്ടം. രണ്ടു മിനിറ്റില്‍ താഴെ ഈ ദൂരം നീന്തിക്കടക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സജന്‍.