ശ്രീകുമാരന്‍തമ്പിയുടെ സംഗീത ജീവിതത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ഹൃദയവാഹിനി സംഗീതവിരുന്ന് കാണികള്‍ക്ക് പാട്ടിന്റെ പാലാഴിയായി. അദ്ദേഹംരചിച്ച 25 ഗാനങ്ങളാണ് മൂന്നുമണിക്കൂര്‍ നീണ്ട സംഗീത പരിപാടിയില്‍ നിറഞ്ഞു നിന്നത്. കല്ലറഗോപന്‍, ശ്രീകാന്ത്, രാജലക്ഷ്മി, ദേവിക, മുരളി മോഹന്‍, ഗോപന്‍ തുടങ്ങിയവര്‍ പാടിയപ്പോള്‍ തലസ്ഥാന നഗരി സംഗീത സാന്ദ്രമായി. അമ്പതു വര്‍ഷം നീണ്ട സിനിമ ജീവിത്തിലെ അനുഭവങ്ങള്‍ ശ്രീകുമാരന്‍ തമ്പി ആസ്വാദകരുമായി പങ്ക്‌വെച്ചതും ശ്രദ്ധേയമായി. സംഗീതസംവിധായകനായ ഡി.കെ ആനന്ദാണ് സംഗീതവിരു്ന്ന് സംവിധാനം ചെയ്തത്.

ഓണംവാരാഘോഷത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച വിവിധകലാപരിപാടികള്‍
അരങ്ങേറുുണ്ട്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകി ട്ട് 6.30 ന്
മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കുച്ചുപ്പുടിയുംതുടര്‍ന്ന് 7.30 ന്
അഫ്‌സല്‍, വിഷ്ണുരാജ് തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും നടക്കും.