NEWS25/02/2018

ബോളിവുഡിന്റെ ശ്രീ മാഞ്ഞു

ayyo news service
മുംബൈ: നടി ശ്രീദേവി അന്തരിച്ചു. 54 വയസ്സായിരുന്നു. ശനിയാഴ്ച്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചു..

ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായില്‍ എത്തിയതെന്നാണ് വിവരം.  മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, എന്നീ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുമാരസംഭവം ഉള്‍പ്പടെ ദേവരാഗം വരെ 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1971ലെ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.2013 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. മക്കള്‍: ജാഹ്നവി, ഖുഷി.

1997ല്‍ അഭിനയ രംഗത്ത് നിന്ന താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരച്ചെത്തി. വിജയിയുടെ പുലിയിലും അഭിനയിച്ച ശ്രീദേവിയുടെ സീറോയാണ് പുറത്തിറങ്ങാനുള്ള അവസാന ചിത്രം. 

1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. 'പൂമ്പാറ്റ'യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1976 ല്‍ പതിമൂന്നാം വയസ്സില്‍, കെ...ബാലചന്ദര്‍ സംവിധാനം ചെയ്ത 'മുണ്ട്ര് മുടിച്ച്' എന്ന ചിത്രത്തില്‍  നായികയായിഅരങ്ങേറി.തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ചു.


Views: 1471
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024