തിരുവനന്തപുരം:ഒമാനിലെ നിയുക്ത അംബാസിഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രവാസികാര്യമന്ത്രി കെ.സി.ജോസഫിനെയും സന്ദര്‍ശിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒമാന്‍ എംബസിയില്‍ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല വിഷയങ്ങളിലും സംസ്ഥാനത്തിന് ഏറെ അനുകൂലമായ സമീപനമാണ് എംബസി സ്വീകരിച്ചിട്ടുള്ളത്. ഇത് തുടരണമെന്നും മുഖ്യമന്ത്രി നിയുക്ത അംബാസഡറുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി.