Mobirise Website Builder v4.9.3
NEWS11/01/2017

തെരുവുനായ്ക്കളെ പാഴ്‌സലായി അയച്ചുകൊടുക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തിക്കരുത്: കെ മുരളീധരൻ

ayyo news service
തിരുവനന്തപുരം: മൃഗസ്നേഹികൾക്ക് തെരുവുനായ്ക്കളെ പാഴ്‌സലായി അയച്ചുകൊടുക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തിക്കരുതെന്ന മുന്നറിയിപ്പുമായി  കെ മുരളീധരൻ എം എൽ എ.  അഖില കേരളം തെരുവുമായ പീഡിത സംഘത്തിന്റെ സെക്രട്ടറിയേറ്റിനു മുമ്പിലെ റിലേ നിരാഹാര സമരപന്തൽ സന്ദർശിച്ച് സംസാരിക്കുവെയാണ് കെ മുരളിധരൻ എം എൽ എ ഇക്കാര്യം സൂചിപ്പിച്ചത്.

തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തിയനടത്തിയതുകൊണ്ട് പ്രശ്‌നം തീരില്ല കാരണം പട്ടി കടിയ്ക്കുന്നതിന്റെ ശൗര്യം ഒരിക്കലും കുറയില്ല.  അത് ഇതിനൊരു പരിഹാരമല്ല.  അതുകൊണ്ടതെരുവുനായയെ ഗവണ്മെന്റും, കോർപറേഷനും. തദ്ദേശസ്ഥാപനങ്ങളും മുൻകൈയെടുത്ത് കക്ഷിരാഷ്ട്രീയത്തിനു അതീതമായി വേണ്ടരീതീയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ നാട്ടുകാർതന്നെ തെരുവുനായ്ക്കളെ അടിച്ചുകൊല്ലുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തും.  അതുകൊണ്ട്   മൃഗങ്ങളോട് സ്നേഹമുള്ളവരുണ്ടെങ്കിൽ ഈ കടിക്കുന്ന പട്ടിയെ അവരുകൊണ്ടുപോയി വളർത്തുക അല്ലാതെ പാവപ്പെട്ട ആൾക്കാരെ കടിക്കാൻവിടരുത് അത് ചെയ്തില്ലെങ്കിൽ അവർക്ക് തെരുവുനായ്ക്കളെ പാഴ്‌സലായി അയച്ചുകൊടുക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തും. അതിന്റെ ഒരു സൂചനയാണ് ഈ സമരമെന്നും മുരളീധരൻ പറഞ്ഞു. 

ഇക്കഴിഞ്ഞ ഏഴിന് ആരംഭിച്ച നിരാഹാര സമരം ഇന്ന് അഞ്ചാം തീയതി കടക്കുമ്പോൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു അനുകൂല നടപടിയും ഉണ്ടായില്ലെന്നും  അതുകൊണ്ട്  അനുകൂല നടപടി ഉണ്ടാകുന്നതുവരെ നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്നും അവർ പറയുന്നു.
Views: 1463
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY