ഹവാന: ഫ്രാന്‍സിസ് മാര്‍പാപ്പയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ കിറില്‍ ഒന്നാമന്‍ പാത്രിയര്‍ക്കീസും ക്യൂബയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സമയം അര്‍ധ രാത്രിയോടെ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ഹൊസെമര്‍ത്തി അന്തര്‍ദേശീയ വിമാനത്താവളമാണു ചരിത്രമെഴുതിയ കൂടിക്കാഴ്ചയ്ക്കു വേദിയായത്.
പശ്ചിമേഷ്യയിലെ ക്രൈസ്തവ പീഡനം സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
ആയിരത്തോളം വര്‍ഷം പഴക്കമുള്ള ഒരു വിഭജനത്തിനു ശേഷം നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാര്‍പാപ്പയും പാത്രിയര്‍ക്കീസും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. പശ്ചിമേഷ്യയിലെ ക്രൈസ്തവ പീഡനത്തിന് പരിഹാരം കാണാന്‍ ഒത്തൊരുമിച്ച് നീങ്ങാന്‍ ഇരുസഭകളും തീരുമാനമെടുത്തു.
മെക്‌സിക്കോ സന്ദര്‍ശനത്തിനു മാര്‍ഗമധ്യേയാണ് മാര്‍പാപ്പ ഹവാനയിലിറങ്ങിയത്. ക്യൂബയില്‍ മാര്‍പാപ്പയ്ക്കു മറ്റു പരിപാടികള്‍ ഇല്ല. ഇവിടെ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നു കിറില്‍ പാത്രിയര്‍ക്കീസ്.