ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഒമ്പത് എംഎല്‍എമാര്‍ കൂറുമാറിയതിനെത്തുടര്‍ന്നു സംസ്ഥാനത്തെ ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനാത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു രാഷ്ട്രപതിഭരണത്തിനു ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.
ഹരീഷ് റാവത്തിന്റെ മന്ത്രിസഭ തിങ്കളാഴ്ച്ച വിശ്വാസവോട്ട് തേടാനിരിക്കെയായിരുന്നു.