മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് 1,71,038 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയം . കുഞ്ഞാലിക്കുട്ടി 5,15,325 വോട്ടുകള്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍ 3,44,287 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എന്‍ ശ്രീപ്രകാശ് 65662 വോട്ടുകളും നോട്ട 4098 വോട്ടുകളും നേടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നു നടന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഉപതരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഗ്രാന്റ് പെര്‍ഫോമന്‍സാണെന്ന്
പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിജയ പ്രഖ്യാപനത്തിന് ശേഷം
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് വലിയ
തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. സാക്ഷര കേരളത്തില്‍ ബിജെപിക്ക്
പ്രസക്തിയില്ലെന്ന് മലപ്പുറം വിജയത്തിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്.
ബിജെപിയെ ജനം തള്ളിക്കളഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40,000
വോട്ടുകളുടെ കുറവാണ് ബിജെപിക്കുണ്ടായിരിക്കുന്നതെന്നും
പി.കെ.കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ഗവ. കോളേജില്‍ രാവിടെ എട്ടിനാണ് വേട്ടെണ്ണല്‍ തുടങ്ങിയത്. 12നായിരുന്നു വോട്ടെടുപ്പ്. 13,12,693 വോട്ടര്‍മാരില്‍ 9,36,315 പേരാണ് വോട്ടുചെയ്തത് പോളിങ് 71.33 ശതമാനം. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം.