NEWS23/10/2016

സമാജ്‌വാദി മന്ത്രിസഭയിലെ പൊട്ടിത്തെറി:ജയപ്രദയും പുറത്ത്

ayyo news service
ലക്‌നോ: സമാജ്‌വാദി പാർട്ടിയിലുണ്ടായ പൊട്ടിത്തെറിയെത്തുടർന്നു  നടിയും മുൻ എം പിയുമായ ജയപ്രദയുടെ ഉപഅധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കി. ഉത്തര്‍പ്രദേശ് ഫിലിം പരിഷത്ത് ഉപഅധ്യക്ഷ സ്ഥാനത്തുനിന്നാണ് ജയപ്രദയെ നീക്കിയത്.   മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ കൂടിയ അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷമാണ് പുറത്താക്കല്‍. പാര്‍ട്ടിയില്‍ അഖിലേഷിനെതിരേ നീക്കം നടത്തുന്ന അമര്‍ സിംഗുമായുള്ള അടുപ്പമാണ് ജയപ്രദയുടെ പുറത്താകലിലേക്കു നയിച്ചതെന്നാണ് സൂചന.

നേരത്തെ പിതാവും പാര്‍ട്ടി അധ്യക്ഷനുമായ മുലായം സിംഗ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവടക്കം മൂന്നു പേരെയാണ് മന്ത്രിസഭയില്‍ നിന്ന് അഖിലേഷ് പുറത്താക്കിയതിനു  പിന്നാലെയാണ് ജയപ്രദയെയും അഖിലേഷ് നീക്കിയത്. നാരദ് റായ്, ഓം പ്രകാശ് സിംഗ്, ഷബാബ് ഫാത്തിമ എന്നിരാണ് ശിവ്പാല്‍ യാദവിനു പുറമേ പുറത്തായ മറ്റു മന്ത്രിമാര്‍.  പാര്‍ട്ടി എംഎല്‍എമാരുടെ യോഗം മുലായം സിംഗ് നാളെ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.






Views: 1543
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024