തിരുവനന്തപുരം:കോഴിക്കോട് ബൈപ്പാസില്‍ വി.കെ.റോഡില്‍ നിന്നും ബൈപാസിലേക്ക് പ്രവേശനം നല്‍കുന്ന വിഷയത്തില്‍ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് ഒരാഴ്ച്ചക്കകം തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആവശ്യങ്ങളും നാറ്റ്പാക്ക് ഉള്‍പ്പെടെയുളള ഏജന്‍സികള്‍ നല്‍കുന്ന അപകട മുന്‍കരുതലുകളും പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പങ്കെടുത്തു