കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ സര്‍ക്കാര്‍ ക്രമക്കേട് കാണിക്കുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് ജില്ലയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. അധികാരം ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ജില്ലയിലെ എല്‍ഡിഎഫ് നേതൃത്വത്തിന്റെ ആരോപണം.