തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗമാണു ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയത്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം വി.എസിനെ സെക്രട്ടറിയേറ്റിലേക്ക് വിളിച്ചു വരുത്തി അറിയിച്ചു. തിരുമാനം അറിഞ്ഞ വി.എസ് ഒന്നും മിണ്ടാതെ കന്റോണ്‍മെന്റ് ഹൗസിലേക്കു മടങ്ങി. അദ്ദേഹം എതിര്‍പ്പ് പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിമാരെയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. തോമസ് ഐസക്, ജി.സുധാകരന്‍, കെ.കെ ഷൈലജ, ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.കെ.ബാലന്‍, എം.എം മണി, എസ്.ശര്‍മ, പി.ശ്രീരാമകൃഷ്ണന്‍, ടി.പി.രാമകൃഷണന്‍, എ.സി.മൊയ്തീന്‍, കെ.ടി. ജലീല്‍, സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവർക്കാണ് നറുക്കുവിഴാൻ സാധ്യത.