തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ 14-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും . നിയമസഭയില്‍ രാവിലെ ഒന്പതിനു ഗവര്‍ണര്‍ പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും.
27നു മുന്‍ സ്പീക്കര്‍ ടി.എസ്. ജോണിനു ചരമോപചാരം അര്‍പ്പിക്കും. 28 മുതല്‍ 30 വരെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി പ്രമേയ ചര്‍ച്ച നടക്കും. ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ടു ജൂലൈ ഒന്നു മുതല്‍ ഏഴു വരെ നിയമസഭയ്ക്ക് അവധിയായിരിക്കും.എട്ടിനു രാവിലെ ഒന്പതിനു ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. 11 മുതല്‍ 13 വരെ ബജറ്റിന്മേല് പൊതുചര്‍ച്ച നടക്കും. 14നു വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പുമുണ്ടാകും. 15ന് അനൗദ്യോഗിക ബില്ലുകളും 18 നും 19 നും സര്‍ക്കാര്‍ കാര്യങ്ങളുമാണു സഭയിലെത്തുക. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും സമ്മേളന കാലത്തുണ്ടായേക്കും.