തിരുവനന്തപുരം:പ്രകൃതിയെ സ്‌നേഹിക്കാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കേരള സര്‍വകലാശാല ഗാന്ധിയന്‍ പഠന കേന്ദ്രം സംഘടിപ്പിച്ച അഞ്ചാമത് പരിസ്ഥിതി കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി കലോത്സവങ്ങള്‍ പ്രകൃതി സ്‌നേഹം വളര്‍ത്തുന്നതിനുള്ള കൂട്ടായ്മകളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി കലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച വാര്‍ത്താപത്രികയുടെ പ്രകാശനവും ലോഗോ രൂപകല്പനചെയ്ത മാധ്യമം തൃശ്ശൂർ യുണിറ്റിലെ ലേ ഔട്ട് ആർടിസ്റ്റ് മുജീബ് റഹ്മാൻ സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.
തൈക്കാട് ഗാന്ധിഭവനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗാന്ധി സ്മാരക നിധി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ.രാധാകൃഷ്ണന്‍, കെ.എം.റഹിം, എ.പി.പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പരിസ്ഥിതി കലോത്സവം 25 ന് സമാപിക്കും.

മുജീബ് റഹ്മാൻ