തിരുവനന്തപുരം: കൊല്ലം കളക്ടറേറ്റ് പരിസരത്ത് നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റ്, രാജ്ഭവന്‍, കളക്ടറേറ്റുകള്‍ എന്നിവയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സുരക്ഷ കൂട്ടണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. എല്ലായിടത്തും കൂടുതല്‍ പോലീസുകാരെ നിയോഗിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.