തിരുവനന്തപുരം:പരിസ്ഥിതി സംരക്ഷണം ആദ്യത്തെ പാഠമാക്കണമെന്നും താത്കാലിക ലാഭത്തിനായി മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കുന്നത് തടയണമെന്നും വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് വി.ജെ.ടി. ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഓസോണ്‍ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിന്തയിലും, കാഴ്ചപ്പാടിലും പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. റൂഫസ് ഡാനിയേല്‍, ഡോ. സുരേഷ് ദാസ്, ഡോ. കെ.പി. റോയ്, എസ്. ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാറും സംഘടിപ്പിച്ചിരുന്നു