NEWS04/09/2015

സംസ്ഥാനത്ത് ക്രമസമാധാനനില ഭദ്രം;കുറ്റകൃത്യങ്ങൾ കുറഞ്ഞു:രമേശ് ചെന്നിത്തല

ayyo news service
തിരുവനന്തപുരം:സംസ്ഥാനത്ത് ക്രമസമാധാനനില ഭദ്രമാണെന്നും ഓപ്പറേഷന്‍ സുരക്ഷ പദ്ധതികൊണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുറ്റകൃത്യങ്ങളില്‍ മുപ്പത് ശതമാനം കുറവുവന്നതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ പോലീസ് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ സുരക്ഷ പദ്ധതി പ്രകാരം ഏകദേശം ഒരു ലക്ഷത്തോളം പേരെ അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ക്രമസമാധാനത്തിലും, കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും, കുറ്റവാളികളെ ശിക്ഷിക്കുന്നതിലും കേരളം ഒന്നാം സ്ഥാനത്താണ്. ജനങ്ങളുടെ പിന്തുണയോടെ നാട്ടില്‍ സമാധാനമുണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കഴിഞ്ഞ അഖിലേന്ത്യാ പണിമുടക്ക് ദിവസം പോലീസ് 165 വാഹനങ്ങള്‍ ഉപയോഗിച്ച് അയ്യായിരത്തോളം ആളുകളെ വീടുകളില്‍ എത്തിച്ചതായി അദ്ദേഹം പറഞ്ഞു.

സംസ്ഥാന പോലീസിന്റെ മിക്കവാറും എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിയിട്ടുണ്ട്. സംതൃപ്തമായ പോലീസ്, സംതൃപ്തരായ ജനങ്ങള്‍ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിരത്തുകളില്‍ പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പ്രധാന നഗരങ്ങളില്‍ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുന്ന ശുഭയാത്ര പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ നിന്ന് പുളിങ്കുടിയിലേക്ക് മാറ്റിയ എ.ആര്‍.ക്യാമ്പ് തിരികെ കൊണ്ടുവരുമെന്നും, അതിയന്നൂരില്‍ പുതിയ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതുസമ്മേളനം സ്പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്തു. ഉപഹാര സമര്‍പ്പണവും അനുമോദനവും, ഹെല്‍ത്ത് സെന്ററുകളുടെ പ്രഖ്യാപനവും ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിച്ചു. എം.എല്‍.എ ആര്‍.സെല്‍വരാജ് അദ്ധ്യക്ഷനായിരുന്നു. ജനപ്രതിനിധികള്‍, സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 


Views: 1561
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024