നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് അവസാനഘട്ട പരിശോധന ഇന്ന് (ജൂണ്‍ 14) രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിദ്ധ്യത്തില്‍ നടക്കും. ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളോ / തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുള്ള ഏജന്റുമാരോ, രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.