തിരുവനന്തപുരം; പനി ബാധിച്ച് ഇന്നലെ (ജൂണ്‍ 25) സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ 10,962 പേര്‍ ചികിത്സ തേടി. കൊല്ലത്ത് 53 പേര്‍ക്കും പത്തനംതിട്ട രണ്ട് പേര്‍ക്കും ആലപ്പുഴ ഒന്‍പത് പേര്‍ക്കും തൃശൂരില്‍ 12 പേര്‍ക്കും മലപ്പുറത്ത് നാല് പേര്‍ക്കും, കോഴിക്കോട് ഒരാള്‍ക്കും കാസര്‍ഗോഡ് രണ്ട് പേര്‍ക്കും ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് 2042 പേരും തൃശൂര്‍ 1892 പേരും പാലക്കാട് 1142 പേരും കോഴിക്കോട് 1137 പേരുമാണ് പനിക്ക് ചികിത്സ തേടിയത്. കോഴിക്കോട് പത്ത് പേര്‍ക്കും കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒരാള്‍ക്കുവീതവും എച്ച്1എന്‍1 സ്ഥിരീകരിച്ചു.